കോഴിക്കോട്: 2009 ആഗസ്റ്റില്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് അനുമാനിക്കത്തക്ക തെളിവുകളൊന്നും കേസ് രേഖകളിലില്ളെന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. പൊലീസ് രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളില്‍ മതിയായ തെളിവുകള്‍ വരുന്നില്ല. ശാസ്ത്രീയ തെളിവുകളായ ഫോണ്‍ കോള്‍ രേഖകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയവയൊന്നും ഹാജരാക്കിയിട്ടില്ല. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനും അവര്‍ ഗൂഢാലോചന നടത്തിയതിനും ആയുധങ്ങള്‍ ഏന്തിയതിനും മതിയായ തെളിവില്ല. അപര്യാപ്തവും ദുര്‍ബലവുമായ കേസുമായി മുന്നോട്ടുപോകുന്നത് നിരര്‍ഥകമാണെന്ന് പറഞ്ഞാണ് 26 പേജുള്ള ഉത്തരവ് അവസാനിക്കുന്നത്. വടകര പാര്‍ലമെന്‍റ് മണ്ഡലം നഷ്ടപ്പെടുകയും ഏറാമല, അഴിയൂര്‍, ചോറോട്, ഒഞ്ചിയം എന്നീ പഞ്ചായത്തുകളില്‍ സംഘട്ടനവും കാരണം സി.പി.എമ്മും ആര്‍.എം.പിയും തമ്മില്‍ രാഷ്ട്രീയ വിരോധം വര്‍ധിച്ചത് ടി.പി.യെ വകവരുത്തണമെന്ന തീരുമാനത്തിലത്തൊന്‍ പ്രതികളെ പ്രേരിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. അതുവഴി ആര്‍.എം.പിയെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനായി 2009 ആഗസ്റ്റില്‍ ആദ്യ ആഴ്ച സി.പി.എം നേതാക്കളായ സി.എച്ച്. അശോകനടക്കമുള്ള മൂന്ന് പ്രതികള്‍ 11ാം പ്രതി പി.പി. രാമകൃഷ്ണന്‍െറ മാഹിയിലെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പിന്നീട് രണ്ടാമത്തെയാഴ്ച സി.പി.എമ്മിന്‍െറ ഒഞ്ചിയം ഏരിയ കമ്മറ്റി ഓഫിസില്‍ ഒത്തുകൂടി ടി.പി.യുടെ കൊല നടപ്പാക്കാന്‍ തീരുമാനിച്ചു. ആറാം പ്രതി കിര്‍മാണി മനോജ് സംഘടിപ്പിച്ച വാളടക്കം മാരകായുധങ്ങളുമായി 2009 ഒക്ടോബറില്‍ പല ദിവസങ്ങളിലായി ഓമ്നി വാനിലും ജീപ്പിലുമായി ടി.പിയെ കൊല്ലാന്‍ അദ്ദേഹത്തിന്‍െറ വീട്ടുപരിസരങ്ങളിലും മറ്റും കറങ്ങി. എന്നാല്‍, അനുയോജ്യമായ സാഹചര്യം ഒത്തുവരാത്തതിനാല്‍ കൊല നടത്താനായില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന് തെളിവ് നല്‍കുന്ന കാര്യങ്ങള്‍ കേസ് ഡയറിയിലില്ളെന്നാണ് കോടതി നിരീക്ഷണം. എന്നാല്‍, ടി.പിയെ വധിച്ച കേസില്‍ വിചാരണ നേരിട്ട പ്രതികളെ വീണ്ടും വിചാരണ ചെയ്യുന്നത് ഒരേ കുറ്റം രണ്ടുതവണ പരിഗണിക്കുന്നതിന് തുല്യമാവുമെന്ന പ്രതിഭാഗം വാദം കോടതി തള്ളി. വധക്കേസും 2009 ലെ ഗൂഢാലോചനക്കേസും വെവ്വേറെയാണെന്ന് വിധിയിലുണ്ട്. രാവിലെ 11ന് പരിഗണിച്ച കേസ് വിധിപറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം മൂന്നോടെയാണ് വിധി പ്രഖ്യാപിച്ചത്. വിധി പറയുമ്പോള്‍ കോടതിയില്‍ പ്രതികള്‍ ഹാജരായിരുന്നില്ല. ചോമ്പാല പൊലീസെടുത്ത് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസ് പ്രഥമ വിവര റിപ്പോര്‍ട്ട് 2012 സെപ്റ്റംബര്‍ എട്ടിന് വടകര ജൂഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നീട് കേസ് കോഴിക്കോട് കോടതിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.