മുക്കം: കാരശ്ശേരി, മുക്കം പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയോരങ്ങളില്‍ മാലിന്യനിക്ഷേപം വ്യാപകമാകുന്നു. മുക്കം-അരീക്കോട് റോഡിലെ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെയുള്ള പാലത്തിനു സമീപത്താണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത്. പ്ളാസ്റ്റിക് കവറുകളും കുപ്പികളും മറ്റ് വേസ്റ്റ് സാധനങ്ങളുമാണ് ചാക്കുകളില്‍ കെട്ടിയും അല്ലാതെയും വ്യാപകമായി ഇവിടെ നിക്ഷേപിക്കുന്നത്. ഈ സ്ഥലത്ത് നേരത്തേ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. പിന്നീട് പഞ്ചായത്തും പുഴ സംരക്ഷണ സമിതിയുമൊക്കെ ഇടപെട്ട് നിയന്ത്രണം വരുത്തിയിരുന്നു. ഒരിടവേളക്കുശേഷം ഇവിടങ്ങളില്‍ മാലിന്യക്കൂമ്പാരം സജീവമാകുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. നിരവധി കുടിവെള്ള പദ്ധതികളും കുളിക്കടവുകളുമെല്ലാമുള്ള ഇരുവഴിഞ്ഞിപ്പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നതോടെ മാറാരോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. പുഴയോരത്ത് താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങളെ ഈ മാലിന്യനിക്ഷേപംകൊണ്ടുള്ള ദൂഷ്യഫലം നേരിട്ട് ബാധിക്കും. കൂടാതെ, മാലിന്യക്കൂമ്പാരത്തിനൊപ്പം പുഴയിലേക്ക് മലിനജലം ഒഴുക്കിവിടാന്‍വേണ്ടി പൈപ്പിട്ടതും കാണാം. വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മലിനജലവും മറ്റും പുഴയിലേക്ക് തള്ളിവിടുന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് പിറകിലുള്ള റോഡിന്‍െറ ഓവുചാലിലൂടെയാണ് മാലിന്യം പൊതുവെ ഒഴുക്ക് കുറഞ്ഞ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് തള്ളുന്നത്. പുഴയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പഞ്ചായത്തുള്‍പ്പെടെയുള്ള അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഇല്ല. ഡെങ്കിപ്പനിയുള്‍പ്പെടെയുള്ളവ മുക്കത്തും പരിസരത്തും വ്യാപകമാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ശുദ്ധജല ലഭ്യതയുടെ അഭാവവും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.