നരിക്കുനി: ഇന്ത്യയിലെ ആചാരങ്ങളെക്കുറിച്ച് പഠിക്കാനത്തെിയ സായ്പ് കൊയ്ത്തുകാരനായി. കൊളത്തൂര്‍ ഫാര്‍മേഴ്സ് ക്ളബും ഒയിസ്ക ഇന്‍റര്‍നാഷനല്‍ നരിക്കുനി ചാപ്റ്ററും സംയുക്തമായി നടത്തുന്ന ജൈവഗ്രാമം പദ്ധതി പ്രകാരമുള്ള കരനെല്‍ കൊയ്യാനാണ് ഇംഗ്ളണ്ടിലെ മാഞ്ചസ്റ്റര്‍ സ്വദേശിയായ ജോണ്‍ നാട്ടുകാര്‍ക്കൊപ്പം പറമ്പിലിറങ്ങിയത്. പ്രേംനാഥ് മംഗലശ്ശേരിയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത് ചോമാല കരനെല്‍ കൃഷിയിടത്തിലാണ് കതിരു കൊയ്ത് സായ്പ് നാട്ടുകാരുടെ ശ്രദ്ധനേടിയത്. കുംഭമേളക്കായാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ ജോണ്‍ ഇന്ത്യയിലത്തെിയത്. കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സന്ദര്‍ശനത്തിനിടെയാണ് ജോണ്‍ കൃഷിയിടത്തില്‍ എത്തിയത്. കൊയ്ത്തുകഴിഞ്ഞ പറമ്പില്‍ വെച്ചുതന്നെ കുത്തരിപ്പായസവും അവിലും നല്‍കി കൂടെ കൊയ്തവര്‍ സന്തോഷം പങ്കിട്ടു. കൊളത്തൂരിന്‍െറ ഗ്രാമമനസ്സ് കീഴടക്കിയ ജോണ്‍ വീണ്ടുമത്തൊമെന്ന ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.