വിഷമുക്ത ഭക്ഷണത്തിനായി ജനകീയ ഒപ്പുശേഖരണവുമായി സ്പര്‍ശം

കോഴിക്കോട്: മലയാളികള്‍ക്ക് വിഷമുക്ത ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി മൂന്നുദിവസത്തെ ജനകീയ ഒപ്പുശേഖരണം നടത്തുകയാണ് ജില്ലയിലെ വിവിധ സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ സ്പര്‍ശം ഡിസ്ട്രിക്ട് കോഓഡിനേഷന്‍ ഓഫ് ചാരിറ്റി ആക്ടിവിറ്റീസ്. വ്യാഴാഴ്ച രണ്ടുമുതല്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിനുമുന്നില്‍ സ്പര്‍ശത്തിന്‍െറ പ്രവര്‍ത്തകര്‍ വിഷമയമായ ഭക്ഷ്യോല്‍പന്നങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തു. പച്ചക്കറിയോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന പലവ്യഞ്ജനങ്ങള്‍, അരി, ഗോതമ്പ്, പഴവര്‍ഗങ്ങള്‍ എന്നിവ പരിശോധിക്കാന്‍ അതിര്‍ത്തികളില്‍ ലാബുകള്‍ സ്ഥാപിക്കാനും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനും വിഷമുക്തമായ ഉല്‍പന്നങ്ങള്‍ മലയാളികള്‍ക്കത്തെിക്കാനും സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നുദിവസത്തെ ജനകീയ ഒപ്പുശേഖരണം നടത്തുന്നത്. ഈ ആവശ്യങ്ങളടങ്ങിയ 20000ത്തോളം ജനകീയ ഒപ്പുകളോടെയുള്ള നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന്, ഭക്ഷ്യസുരക്ഷക്കും ശക്തമായ പരിശോധനകള്‍ക്കും നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ റിട്ട് നല്‍കും. രണ്ടുമണി മുതല്‍ 6.30 വരെ നടന്ന ഒപ്പുശേഖരണത്തില്‍ 5000ത്തോളം ജനങ്ങല്‍ പങ്കാളികളായി. വെള്ളിയാഴ്ച മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറിലും ശനിയാഴ്ച റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ഒപ്പുശേഖരണം നടക്കും. പ്രസിഡന്‍റ് എ.എം. വേലായുധന്‍ സെക്രട്ടറി വി. രതീഷ്, കോഓഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ്, ബാലന്‍ കാട്ടുങ്ങല്‍, ഷെരീഫ്, ചെറിയാന്‍ തോട്ടുങ്ങല്‍, എം.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.