പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്സ് സേവനം ഉറപ്പുവരുത്തും -മന്ത്രി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്സിന്‍െറ സേവനം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നേറ്റോക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം വയനാട് ചുരത്തില്‍ മണ്ണിടിച്ചിലിനത്തെുടര്‍ന്ന് മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ഫയര്‍ഫോഴ്സിനെ വിളിച്ചിട്ടും അവര്‍ സഹായത്തിനത്തെിയില്ളെന്നും മറ്റുമുള്ള നിരവധി പരാതി ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് നടപടി. അടൂര്‍ എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിനിടെ ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തത്തെുടര്‍ന്ന് അഗ്നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ ഉത്തരവിലെ ചില നിബന്ധനകളാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതെന്നാണ് പരാതി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നിശമന സേനയുടെ സേവനം ഉറപ്പുവരുത്തി നിബന്ധനകള്‍ ഉടന്‍ പരിഷ്കരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.