നാദാപുരം: ചീയ്യൂര്‍ ചുണ്ടകുന്നില്‍ അനധികൃത കരിങ്കല്‍ ഖനനവും മണ്ണെടുപ്പും; അധികൃതര്‍ക്ക് അനക്കമില്ല. ഏക്കര്‍കണക്കിന് ഭൂമി ഇടിച്ചുനിരപ്പാക്കിയാണ് ഇവിടെനിന്ന് കരിങ്കല്ലും മണ്ണും കടത്തുന്നത്. പ്രത്യേകതരം കറുത്ത കരിങ്കല്ലുകള്‍ പലകരൂപത്തിലാക്കി ആഢംബര കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വന്‍വില ഈടാക്കിയാണ് കടത്തിക്കൊണ്ടുപോകുന്നത്. 15ഓളം ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കുന്നിന്‍മുകളില്‍നിന്നുതന്നെ കല്ലുകള്‍ പാകപ്പെടുത്തിയെടുത്താണ് കൊണ്ടുപോകുന്നത്. കുന്നിനോട് ചേര്‍ന്ന് ഈയിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ടിപ്പര്‍ ലോറികള്‍ കുതിച്ചോടിയതിനാല്‍ തകര്‍ന്നുകിടക്കുകയാണ്. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കരിങ്കല്ലുകള്‍ പൊട്ടിക്കുന്നതിനാല്‍ മേഖലയിലുള്ളവര്‍ക്ക് ഖനനം വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്ഫോടകവസ്തുക്കള്‍ക്ക് നിരോധം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് വെടിമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ യഥേഷ്ടം എത്തുന്നതില്‍ ദുരൂഹതയുണ്ട്. മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ പൊലീസ്-റവന്യൂ വകുപ്പുകളുടെ മൗനാനുവാദമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.