തിരുവനന്തപുരം: ഡിസ്ക് കൈയിലെടുത്ത് റീമ പിറകോട്ടൊന്നാഞ്ഞു. പിന്നെ കണ്ണടച്ച് ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് രണ്ടടി വട്ടം ചുറ്റി ആകാശത്തേക്കൊരേറ്. റീമ നാഥെന്ന കോഴിക്കോട്ടുകാരിയുടെ ഡിസ്ക് ചെന്നുവീണത് സ്വര്‍ണത്തില്‍ മാത്രമല്ല, ഒമ്പതാമത് കോളജ് ഗെയിംസിന്‍െറ മറ്റൊരു മീറ്റ് റെക്കോഡിലേക്കും കൂടിയാണ്. ഗെയിംസില്‍ പുരുഷന്മാര്‍ക്ക് പോലും കൈയത്തൊത്ത 38.12 മീറ്റര്‍ എറിഞ്ഞാണ് താമരശ്ശേരി കണ്ണിപൊയില്‍ റീമ നാഥെന്ന ഇരുപത്തിനാലുകാരി സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിനേടിയ നിലവിലെ ചാമ്പ്യനായ നീന എലിസബത്ത് ബേബി 2014ല്‍ സ്ഥാപിച്ച 35.12 മീറ്ററാണ് റീമയുടെ ഏറില്‍ തകര്‍ന്നത്. കഴിഞ്ഞവര്‍ഷം നീന മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ വെള്ളികൊണ്ട് തൃപ്തിപ്പെടാനായിരുന്നു റീമയുടെ യോഗം. എന്നാല്‍, ഇത്തവണ റീമ മധുരമായി പകരം വീട്ടുകയായിരുന്നു. രണ്ടാം സ്ഥാനത്തത്തെിയ നീനക്ക് ആറ് അവസരത്തിലും പരമാവധി എറിയാന്‍ കഴിഞ്ഞത് 35.61 മീറ്ററാണ്. അതേസമയം ആദ്യ ചാന്‍സില്‍തന്നെ 36.17 എറിഞ്ഞ് മീറ്റ് റെക്കോഡ് തകര്‍ത്ത റീമ, തുടര്‍ന്ന് മൂന്നാമത്തെ അവസരത്തില്‍ 37.74ഉം അഞ്ചാമത്തെ അവസരത്തില്‍ 38.12ഉം കണ്ടത്തെുകയായിരുന്നു. കോഴിക്കോട്ടുകാരനും റിട്ട. ഫോറസ്റ്റ് ഓഫിസറുമായ രാമനാഥന്‍ -മാലതി ദമ്പതികളുടെ മകളായ റീമ തൃശൂര്‍ വിമല കോളജിലെ മലയാളം പി.ജി വിദ്യാര്‍ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.