കോഴിക്കോട്: മനസ്സിന്‍െറ താളം വീണ്ടെടുത്തിട്ട് 15വര്‍ഷം കഴിഞ്ഞു. എന്നാല്‍, വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ഏറ്റെടുക്കാന്‍ മക്കളോ ബന്ധുക്കളോ ആരും വന്നില്ല. വാര്‍ധക്യത്തിലും ഏകാന്തതയുടെ നോവുമായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന 120 സ്ത്രീകളില്‍ പത്തുപേര്‍ ഒടുവില്‍ പുറംലോകത്തെ കാഴ്ചകളിലേക്ക് പ്രവേശിക്കുകയാണ്. ചാത്തമംഗലം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റാണ് പത്തുപേരെയും ഏറ്റെടുക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ വ്യാഴാഴ്ച ആശുപത്രി അധികൃതരോട് യാത്ര പറഞ്ഞു. സാന്ത്വനം ട്രസ്റ്റിന്‍െറ ചെയര്‍മാന്‍ സുധീര്‍ സാന്ത്വനം 11.30ഓടെ ആശുപത്രിയിലത്തെി അധികൃതരുടെ സാന്നിധ്യത്തില്‍ 55ഉം 65ഉം വയസ്സുള്ള അമ്മമാരെ ഏറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആശുപത്രിയുടെ ഇരുട്ടില്‍നിന്ന് ജീവിതത്തിലെ വെളിച്ചത്തിലേക്ക് കടക്കുകയാണ് തങ്ങളെന്ന് അറിഞ്ഞപ്പോഴേ അവര്‍ രണ്ടുപേരും അതിരറ്റ് ആഹ്ളാദിച്ചു. സ്വദേശമോ മറ്റുവിവരങ്ങളോ ഒന്നുമറിയില്ളെങ്കിലും ഇരുവരും സന്തോഷത്തോടെയാണ് സാന്ത്വനത്തിലേക്ക് യാത്രയായത്. സാന്ത്വനത്തില്‍ ഇപ്പോള്‍ കഴിയുന്ന ആരോരുമില്ലാത്ത 11പേരോടൊപ്പം അവര്‍ സാധാരണക്കാരെപ്പോലെ കഴിയും. 15വര്‍ഷം കഴിഞ്ഞിട്ടും മാനസിക വെല്ലുവിളിയില്‍നിന്ന് മോചിതരായ 120 സ്ത്രീകളെ ഏറ്റെടുക്കാന്‍ ആരും തയാറാകാതിരുന്നത് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍, അവ വെറും വാര്‍ത്തയായി അവസാനിച്ചപ്പോഴും പത്തുപേരെയെങ്കിലും ഏറ്റെടുക്കാന്‍ ചാത്തമംഗലം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വ്യാഴാഴ്ച രണ്ടു അമ്മമാരെ ഇവര്‍ ഏറ്റെടുക്കുന്നത്. എട്ടു അമ്മമാര്‍കൂടി വരുംദിവസങ്ങളില്‍ ആശുപത്രയില്‍നിന്നും സാന്ത്വനത്തിന്‍െറ തണലിലേക്ക് മാറും. ട്രസ്റ്റിന് കൂടുതല്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പേരെ ഏറ്റെടുക്കാന്‍ തയാറാണെന്നും സുധീര്‍ പറയുന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ലാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും സുമനസ്സുകളുടെ സഹായത്താലാണ് അനാഥരായ സ്ത്രീകളെ ഇവിടെ പാര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാത്തമംഗലം ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ അഗതിമന്ദിരത്തിലത്തെിയ പുതിയ രണ്ടു അമ്മമാര്‍ക്ക് സ്വീകരണവും അവിടത്തെ അന്തേവാസികള്‍ ഒരുക്കി. അതിഥികളത്തെുന്നതുപ്രമാണിച്ച് ബിരിയാണിയൊരുക്കിയായിരുന്ന ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.