വനിതാ ശിങ്കാരിമേളം ടീം അംഗങ്ങള്‍ കുടുംബസമേതം അവയവദാനത്തിന്

താമരശ്ശേരി: എകരൂല്‍ വര്‍ണമുദ്ര വനിതാ ശിങ്കാരിമേളം പൂക്കാവടി നൃത്തം ടീമിന്‍െറ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ടീമംഗങ്ങള്‍ കുടുംബസമേതം അവയവദാന സമ്മതപത്രം കൈമാറി. 23 പേരുള്ള ടീമിലെ മുഴുവന്‍ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് സമ്മതപത്രം കൈമാറിയത്. വാര്‍ഷികത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സിനിമാതാരം കോഴിക്കോട് നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. അവയവദാന സമ്മതപത്രം വര്‍ണമുദ്രയുടെ പ്രസിഡന്‍റ് ഷബ്ന ഹരിദാസ് നാരായണന്‍നായരെ ഏല്‍പിച്ചു. സ്മരണിക പ്രകാശനം എ.കെ. ഗോപാലന്‍ നിര്‍വഹിച്ചു. പഴയകാല നാടകനടന്‍ ആണ്ടിക്കുട്ടി മാങ്കുറ്റിവയല്‍, കര്‍ഷകനായ എ.കെ. കുഞ്ഞിരാമന്‍ നായര്‍, കര്‍ഷകത്തൊഴിലാളിയായ എം.സി. അരിയന്‍, ചെണ്ടമേള കലാകാരന്‍ ചേളന്നൂര്‍ ലാലു എന്നിവരെ ആദരിക്കുകയും വിവിധ തലങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ വിനീഷ് കരുമല, രേഷ്മ രാമകൃഷ്ണന്‍ എന്നിവരെ അനുമോദിക്കുകയും ചെയ്തു. വി.വി. രാജന്‍, നാസര്‍ മാസ്റ്റര്‍, എന്‍.കെ. വനജ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.വി. രാജന്‍ സ്വാഗതവും ചെയര്‍മാന്‍ എം.കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന കുടുംബസംഗമം ആര്‍.പി. ഭാസ്കരക്കുറുപ്പും ബോധവത്കരണ ക്ളാസ് ടി.എം. ചന്ദ്രശേഖരനും ചെണ്ടവാദ്യ അരങ്ങേറ്റം ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷൈനിയും ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയില്‍ പുരുഷ-വനിതാ ശിങ്കാരിമേളം, പൂക്കാവടി നൃത്തം എന്നിവ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.