മുക്കം: നോര്‍ത് കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി ഐ.എച്ച്.ആര്‍.ഡി കോളജില്‍ സംഘര്‍ഷം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. മുക്കം ഗ്രേഡ് എസ്.ഐ മുഹമ്മദലി, അഡീഷനല്‍ എസ്.ഐ ഭാസ്കരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ പി. സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മുക്കം സി.എച്ച്.സിയില്‍ ചികിത്സ തേടി. മുഹമ്മദലിക്ക് കൈക്കും സലീമിന് കാലിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഐഡന്‍റിറ്റി കാര്‍ഡും യൂനിഫോമും ധരിക്കാതെ ക്ളാസില്‍ വരുന്നത് പതിവാക്കിയെന്ന കാരണത്താല്‍ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അജിത്ത് ഫ്രാന്‍സിയെ തിരിച്ചെടുക്കാതെ കോളജ് തുറക്കാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് കവാടം പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോളജിലേക്ക് കയറാന്‍ പറ്റാതായി. സ്ഥലത്തത്തെിയ മുക്കം പൊലീസ് ഗ്രേഡ് എസ്.ഐ മുഹമ്മദലിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനത്തെിയെങ്കിലും വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചു. ബലംപ്രയോഗിച്ച് രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. 15 മിനിറ്റോളം സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന്‍െറ സൈഡ് ഗ്ളാസ് തകര്‍ത്തു. താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാര്‍, സി.ഐ സുശീര്‍, ബാലുശ്ശേരി സി.ഐ കെ.കെ. വിനോദ്, മുക്കം എസ്.ഐ രാജേഷ്, തിരുവമ്പാടി-കൊടുവള്ളി-കോടഞ്ചേരി എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. സംഭവസ്ഥലത്തുനിന്ന് രണ്ട് ബൈക്കുകള്‍, ഫ്ളക്സ് ബോര്‍ഡ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അറസ്റ്റ് ചെയ്ത ലിജിന്‍ ദാസ്, അജയ് ഫ്രാന്‍സി എന്നിവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ ഓഫിസില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന് കാണിച്ച് അജിത്ത് ഫ്രാന്‍സി നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് എസ്.എഫ്.ഐ വിഷയം ഏറ്റെടുക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുക്കം അങ്ങാടിയില്‍ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം വി. വസീഫ്, അരുണ്‍ ഒഴലോട്ട്, ദീപു പ്രേംനാഥ്, നോര്‍മന്‍, ജാവിദ്, ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.