കോഴിക്കോട്: കോര്‍പറേഷനില്‍ മരാമത്ത് പണികള്‍ സ്തംഭിച്ചതിനെപ്പറ്റി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുപ്പ് സമരം തുടങ്ങി. പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. രണ്ട് തവണ മേയറും പ്രതിപക്ഷ നേതാക്കളും പ്രതിഷേധം അവസാനിപ്പിക്കാനായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രത്യേകയോഗം വിളിച്ച് തങ്ങളുന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമുണ്ടാകും വരെ പ്രതിഷേധം അവസാനിപ്പിക്കില്ളെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. വൈകുന്നേരം മൂന്നിന് കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടന്‍ പ്രതിപക്ഷ പ്രമേയം പരിഗണിക്കാതെ കോഴിക്കോട് നഗരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുന്ന ഭരണപക്ഷാംഗം കൊണ്ടുവന്ന പ്രമേയം മേയര്‍ എ.കെ. പ്രേമജം ചര്‍ച്ചക്കെടുത്തതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു. ബഹളമുണ്ടായപ്പോള്‍ സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് പതിവുപോലെ അജണ്ടകള്‍ വായിച്ച് മിനിറ്റുകള്‍ക്കകം പാസാക്കി സഭ പിരിഞ്ഞതായി മേയര്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷം ഇത്തവണ പിരിഞ്ഞ് പോകാതെ കുത്തിയിരിക്കുകയായിരുന്നു. പാട്ടും പ്രസംഗവും മുദ്രാവാക്യം വിളിയുമൊക്കെയായി പ്രതിപക്ഷാംഗങ്ങള്‍ സഭ പിരിഞ്ഞ വൈകുന്നേരം 3.40 മുതല്‍ രാത്രിയും സഭയില്‍ കഴിയുകയാണ്. പല തവണ മേയര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ അവര്‍ തയാറായില്ല. ഇതിനിടെ നഗരസഭാ ഓഫിസ് കവാടത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു. കൗണ്‍സില്‍ പിരിഞ്ഞ് ഭരണപക്ഷം പുറത്തു പോകുന്നതിനിടെ സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ എം.മോഹനനും മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രതിപക്ഷവും തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലുമത്തെിയെങ്കിലും ഭരണപക്ഷത്തെ ഒരു വിഭാഗമത്തെി പിടിച്ചുമാറ്റുകയായിരുന്നു. പ്രതിപക്ഷ ഉപ നേതാവ് ലീഗിലെ കെ. മുഹമ്മദലി കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനാണ് മേയര്‍ അനുമതി നിഷേധിച്ചത്. പൊതുമരാമത്തിന് കീഴില്‍ നടക്കാത്ത പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടുള്ള മൂന്ന് പേജ് പ്രമേയത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര സ്വഭാവമില്ളെന്ന് പറഞ്ഞാണ് മേയര്‍ അനുമതി നിഷേധിച്ചത്. എങ്കില്‍ പ്രമേയം വായിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വളരെ നീണ്ട പ്രമേയം വായിക്കേണ്ടതില്ളെന്ന് പറഞ്ഞ് മേയര്‍ സി.പി.എമ്മിലെ എം.രാധാകൃഷ്ണന്‍ മാസ്റ്ററുടെ സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച പ്രമേയം ചര്‍ച്ചക്കെടുത്തു. എന്നാല്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വെച്ച് മേയറുടെ ഇരിപ്പിടം വളഞ്ഞു. പ്രമേയം പാസായതായി പ്രഖ്യാപിച്ച് മേയറും ഭരണപക്ഷാംഗങ്ങളും കൂടിനിന്ന് അജണ്ട വായിച്ച് പാസാക്കി പിരിഞ്ഞ് പോയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും പ്രമേയം സഭയില്‍ വായിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുമരാമത്ത് ജോലികള്‍ നടക്കാത്തതിനെപ്പറ്റി പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ഏറ്റവുമൊടുവിലത്തെ ആവശ്യം. എന്നാല്‍, പൊതുവായി ഒരു കൗണ്‍സില്‍ യോഗം വിളിക്കാമെന്നാണ് മേയറുടെയും ഭരണപക്ഷത്തിന്‍െറയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.