മിണ്ടാന്‍ കഴിയാത്ത റബീബിന് കൂട്ടായി മിണ്ടാപ്രാണികള്‍

കക്കട്ടില്‍: സഹപാഠികളോടോ വീട്ടുകാരോടോ സംസാരിക്കാന്‍ കഴിയാത്ത റബീബിന്‍െറ പ്രിയപ്പെട്ട കൂട്ടുകാര്‍ പ്രാവുകളും കോഴികളും മീനുകളുമടങ്ങുന്ന മിണ്ടാപ്രാണികളാണ്. നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടുവിന് പഠിക്കുന്ന ചീക്കോന്ന് തെങ്ങിന്‍ തോട്ടത്തില്‍ റബീബിന്‍െറ ഒഴിവുസമയം ഈ മിണ്ടാപ്രാണികള്‍ക്കൊപ്പമാണ്. വീടിനോടു ചേര്‍ന്ന് തയാറാക്കിയ കൂടുകളിലാണ് റബീബ് പലതരത്തിലുള്ള പ്രാവ്, കോഴി, മത്സ്യം, കാട എന്നിവയെ വളര്‍ത്തുന്നത്. പകല്‍സമയങ്ങളില്‍ തുറന്നുവിട്ടാല്‍ വൈകുന്നേരത്തോടെ കൂടണയുന്ന മൂന്നുതരത്തിലുള്ള പ്രാവുകളും ഈ മിടുക്കന്‍െറ ശേഖരത്തിലുണ്ട്. റബീബ് പ്രത്യേക ശബ്ദമുണ്ടാക്കുമ്പോള്‍ പ്രാവുകള്‍ ഓടിയത്തെും. പക്ഷികള്‍ക്ക് പുറമെ പല തരത്തിലുള്ള മത്സ്യങ്ങളും വളര്‍ത്തുന്നുണ്ട്. സാമ്പത്തിക നേട്ടം ഇല്ളെങ്കില്‍കൂടി മകന്‍െറ താല്‍പര്യത്തിന് എതിരുനില്‍ക്കാതെ അവനെ സഹായിക്കാന്‍ മാതാപിതാക്കളായ റഫീഖും റബീറയും എപ്പോഴും കൂട്ടിനുണ്ട്. തനിക്ക് ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മുഴുവന്‍ മിണ്ടാപ്രാണികളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്. ഇതിന് പുറമെ നിരവധി ചെടികളും വീട്ടില്‍ വളര്‍ത്തുന്നുണ്ട്. പാഴ്വസ്തുക്കള്‍ക്കൊണ്ടുള്ള പൂക്കള്‍, അലങ്കാര വസ്തുക്കള്‍, പേപ്പര്‍ ക്രാഫ്റ്റ് എന്നിവയുടെ നിര്‍മാണം, ആഭരണ നിര്‍മാണം എന്നിവയിലും വൈദഗ്ധ്യമുണ്ട്. സബ്ജില്ലാ മത്സരങ്ങളിലടക്കം പങ്കെടുത്ത റബീബിന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.