മുക്കം: ഐ.എച്ച്.ആര്‍.ഡി കോളജില്‍ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായി പരാതി. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചില്ളെന്ന കാരണത്താല്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി അസഭ്യം പറയുകയും തുടര്‍ന്ന് മര്‍ദിക്കുകയുമാണെന്ന് കാണിച്ച് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുക്കം പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ വിദ്യാര്‍ഥിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളജ് ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് മുക്കം പൊലീസ് സ്ഥലത്തത്തെി രംഗം ശാന്തമാക്കി. എന്നാല്‍, താന്‍ വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്തിട്ടില്ളെന്നും ഐ.ഡി കാര്‍ഡും യൂനിഫോമും ധരിക്കാതെ വരുന്നത് പതിവാക്കിയ വിദ്യാര്‍ഥിയെ ക്ളാസില്‍നിന്ന് പുറത്താക്കിയതിനത്തെുടര്‍ന്ന് വിദ്യാര്‍ഥി ഓഫിസില്‍ കയറിവന്ന് തന്നോട് അസഭ്യം പറയുകയായിരുന്നുവെന്നും തുടര്‍ന്ന് അക്രമിച്ചെന്നും പരാതി പറയുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതായും വെള്ളിയാഴ്ച കോളജിന് അവധിയായിരിക്കുമെന്നും കോളജ് മാനേജ്മെന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.