എല്ലാ ജില്ലകളിലും ‘എന്‍െറ കൂട്’ ഒരുക്കും –മന്ത്രി മുനീര്‍

കോഴിക്കോട്: കടത്തിണ്ണകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രി തലചായ്ക്കാന്‍ സുരക്ഷിതമായൊരിടം എന്നനിലയില്‍ ആരംഭിച്ച എന്‍െറ കൂട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. കോഴിക്കോട്ട് പൈലറ്റ് പ്രോജക്ട് എന്നരീതിയില്‍ ആരംഭിച്ച പദ്ധതി സര്‍ക്കാറിതര ഏജന്‍സികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റിവ് കെയറിന്‍െറ 50 വളന്‍റിയര്‍മാര്‍ ചേര്‍ന്ന് തെരുവുകളിലും മറ്റും കഴിയുന്നവരെ എന്‍െറ കൂടിലത്തെിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസബ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ.യു.ആര്‍.എഫ്.ഡി.സി ചെയര്‍മാന്‍ കെ. മൊയ്തീന്‍ കോയ, കൗണ്‍സിലര്‍ സക്കറിയ പി. ഹുസൈന്‍, വനിതാവികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സന്‍ പി. കുല്‍സു, സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ടി.പി. അഷ്റഫ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്‍ ടെക്നിക്കല്‍ അഡൈ്വസര്‍ ഡോ. പി. സുരേഷ്കുമാര്‍, സാമൂഹികനീതി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ രാഘവന്‍ ഉണ്ണി, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.പി. മുഹമ്മദ് ബഷീര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ടി.പി. സാറാമ്മ എന്നിവര്‍ സംസാരിച്ചു. പുതിയറയിലെ പഴയ വില്ളേജ് ഓഫിസ് കെട്ടിടത്തിലാണ് ‘എന്‍െറ കൂട്’ ഒരുക്കിയത്. റവന്യൂ വകുപ്പ് സാമൂഹികനീതി വകുപ്പിന് കൈമാറിയ കെട്ടിടം 27 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുകയും ആവശ്യമായ സാധനസാമഗ്രികള്‍ ഒരുക്കിയുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സ്ത്രീകള്‍ക്കും അവരോടൊപ്പമുളള ഒമ്പത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇവിടെ സൗജന്യമായി താമസിക്കാം. താമസിക്കാനത്തെുന്നവര്‍ക്ക് സൗജന്യഭക്ഷണം ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസ് മുഖേന ആതുരശുശ്രൂഷ ആവശ്യമുള്ളവര്‍ക്ക് ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയും ല ഭ്യമാക്കും. ഹോട്ടലുകളില്‍ സൗജന്യഭക്ഷണം ലഭ്യമാകുന്ന ജില്ലാഭരണകൂടത്തിന്‍െറ ‘ഓപറേഷന്‍ സുലൈമാനി’യുടെ കൂപ്പണ്‍ ലഭ്യമാക്കും. വൈകീട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയാണ് പ്രവര്‍ത്തനസമയം. 50പേര്‍ക്ക് താമസിക്കാവുന്ന സൗകര്യമാണ് ഒരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.