കോഴിക്കോട്: 2016 അവസാനവാരം കോഴിക്കോട്ട് നടക്കുന്ന നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് പരിശീലന മൈതാനങ്ങളൊരുങ്ങുന്നു.
മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ മുഖ്യ സ്റ്റേഡിയത്തിനുസമീപം പരിശീലന മൈതാനത്തിന്‍െറ നിര്‍മാണപ്രവൃത്തി വെള്ളിയാഴ്ച തുടങ്ങി. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഗ്രൗണ്ട് നിരപ്പാക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടമായി നടത്തുക.
ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറ നേതൃത്വത്തിലാണ് മൈതാനം ഒരുക്കുന്നത്. മെഡി. കോളജിനുപുറമെ ദേവഗിരി കോളജ് ഗ്രൗണ്ട്, ഫാറൂഖ് എച്ച്.എസ്.എസ് സ്കൂള്‍ ഗ്രൗണ്ട്, ജെ.ഡി.ടി ഇസ്ലാം സ്കൂള്‍ ഗ്രൗണ്ട് എന്നിവയും ഒരുക്കും. ഗ്രൗണ്ടുകള്‍ക്കായി 31 ലക്ഷം രൂപവീതം ചെലവിടാനാണ് തീരുമാനം. ടൂര്‍ണമെന്‍റിന് വേദിയാകുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്‍െറ വിസ്തൃതി വര്‍ധിപ്പിച്ച് നവീകരിക്കാനും പദ്ധതിയുണ്ട്. ദേശീയ ഗെയിംസിനടക്കം മൈതാനങ്ങളില്‍ പുല്‍ത്തകിടിയൊരുക്കിയ ഷാജു ടര്‍ഫിങ് ആന്‍ഡ് ലാന്‍ഡ് സ്കേപ്പിങ് കമ്പനിക്കാണ് പദ്ധതി ചുമതല.
ജനുവരി 22 മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് ടൂര്‍ണമെന്‍റ്. നവീകരണോദ്ഘാടനം മെഡി. കോളജ് പ്രിന്‍സിപ്പല്‍ പി.വി. നാരായണന്‍ നിര്‍വഹിച്ചു.
സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്‍റ് ഹിഫ്ളുറഹ്മാന്‍, കെ.ഡി.എഫ്.എ വൈസ് പ്രസിഡന്‍റ് സി. കുട്ടിശങ്കരന്‍, സി. ഉമര്‍, ആസ്പന്‍ സി.ഇ.ഒ അംജത് കോട്ട, അബ്ദുറഹ്മാന്‍ അമ്പലപ്പള്ളി, റഫീഖ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.