കുന്ദമംഗലം: വര്‍ക്ഷോപ്പില്‍ പണിക്ക് നിര്‍ത്തിയ ലോറിക്ക് തീപിടിച്ച് കാബിന്‍ കത്തിനശിച്ചു. പന്തീര്‍പാടത്ത് നൊച്ചിപ്പൊയില്‍ റോഡിലുള്ള സര്‍വല്‍ എന്‍ജിനീയറിങ് വര്‍ക്സ് വര്‍ക്ഷോപ്പില്‍ ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. അശോക് ലൈലന്‍ഡ് ലോറി പണിക്ക് നിര്‍ത്തിയതായിരുന്നു. വര്‍ക്ഷോപ് അടച്ചതിനാല്‍ ജീവനക്കാരും സ്ഥലത്തില്ലായിരുന്നു. ലോറിയുടെ കാബിനില്‍നിന്ന് തീപുകയുന്നത് നാട്ടുകാരാണ് കണ്ടത്. വെള്ളിമാട്കുന്നില്‍നിന്ന് ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് പി. സുനില്‍, ഇ.സി. നന്ദകുമാര്‍, പി.കെ. ബാബു, പ്രദോഷ്, അബ്ദുല്‍ ഷുക്കൂര്‍, അനീഷ്, ഷജില്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലത്തെിയ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കാബിനിലെ റക്സിന്‍, സീറ്റ്, ബോണറ്റ്, സ്റ്റിയറിങ്, ഗ്ളാസ്, മണ്ണെണ്ണ സ്റ്റൗ എന്നിവ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.