മുക്കം: സേവനപരമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കാനുള്ള മൊയ്തീന്‍െറ മനസ്സ് നന്മയുള്ളതാണെന്നും അക്കാലത്തെ പരിമിതികള്‍ക്കുള്ളില്‍നിന്ന് മൊയ്തീന്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും മറ്റുള്ളവരെ രക്ഷിക്കുന്നതിനിടെ ജീവിതം സ്വയം സമര്‍പ്പിച്ച മൊയ്തീന്‍ വരുംതലമുറക്ക് മാതൃകയാണെന്നും കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. മുക്കത്തെ ബി.പി.മൊയ്തീന്‍ സേവാമന്ദിറില്‍ കാഞ്ചനമാലയെ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തശേഷമായിരുന്നു സുധീരന്‍െറ സേവാമന്ദിര്‍ സന്ദര്‍ശനം. ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമ മികച്ചതാണ്. ഞാനും എന്‍െറ സഹധര്‍മിണിയും സിനിമ ഒരുമിച്ചിരുന്നു കണ്ടു. സ്നേഹത്തിന്‍െറ കഥ മാത്രമല്ല, മൊയ്തീന്‍ എന്ന ചെറുപ്പക്കാരന്‍െറ സമൂഹ സേവനത്തിന്‍െറ കഥകൂടിയാണ് സിനിമ. ദിലീപ് വന്നതറിഞ്ഞു. അദ്ദേഹത്തിന്‍െറ സഹായം പ്രോത്സാഹനാര്‍ഹമാണ്. സേവാമന്ദിറിനായി തനിക്ക് സഹായം ചെയ്യണമെന്നുണ്ട്. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനുശേഷം കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സുധീരന്‍ പറഞ്ഞു. വി.എം. സുധീരന്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കാഞ്ചനമാല പറഞ്ഞു. സുധീരനൊപ്പം കെ.പി. അനില്‍കുമാര്‍, കെ.സി. അബു, റഫീഖ് മാളിക, അബ്ദു കൊഴങ്ങോറന്‍ തുടങ്ങിയവരും സേവാമന്ദിറിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.