കോഴിക്കോട്: അഴിമതി തടയാന്‍ വിജിലന്‍റ് കേരള എന്ന പുതിയ പദ്ധതി നടപ്പാക്കുന്നതായി വിജിലന്‍സ് ഡിവൈ.എസ്.പി കെ. അഷ്റഫ്. വിജിലന്‍സ് ബോധവത്കരണ വാരത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ‘നല്ല ഭരണത്തിന് പ്രിവന്‍റിവ് വിജിലന്‍സ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിജിലന്‍റ് കേരള’ എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന പദ്ധതിയാണിത്. ഏത് സര്‍ക്കാര്‍ ജീവനക്കാരനെ കുറിച്ചും ആര്‍ക്കും പരാതി നല്‍കാനും അത് ഉന്നത ഉദ്യോഗസ്ഥരില്‍ ഫോണ്‍ സന്ദേശമായി എത്തിച്ച് നടപടിയെടുക്കുന്നതിനുമുള്ള സംവിധാനമാണ് വിജിലന്‍റ് കേരള. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായിട്ടുപോലും വര്‍ഷം 30,000 കോടി രൂപയുടെ അഴിമതി കേരളത്തില്‍ നടക്കുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പോലും ശിപാര്‍ശയില്ലാതെ നീതിലഭിക്കില്ളെന്നതാണവസ്ഥ. സര്‍ക്കാര്‍ ഒരു രൂപ ചെലവഴിക്കുമ്പോള്‍ എട്ടു പൈസ മാത്രമേ ഉപഭോക്താവിലത്തെുന്നുള്ളൂവെന്നും ബാക്കി തുക ഓരോരുത്തരും വിഴുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള മനസ്സ് ഉണ്ടാകണം. ഉത്തരവാദിത്തവും ദേശസ്നേഹവുമുള്ള പൗരന്മാരായി യുവതലമുറയെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ അഴിമതി കുറക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.