തിരുവള്ളൂര്‍: തിരുവള്ളൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ആവളയിലെ മടവന്‍കൊറ്റയില്‍ അനൂപിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മീത്തലെ വയലോളി മന്‍സൂര്‍, ചീക്കിലോത്ത് സൈഫുദ്ദീന്‍, തെക്കെമൂച്ചിലോട്ട് ഹാരിസ്, കൊക്കേനക്കണ്ടി മുഹമ്മദ് ആദില്‍, അമ്പലത്ത് മണ്ണയില്‍ മുഹമ്മദ് റയീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനൂപും ഒപ്പം പഠിച്ച കന്നിനടയിലെ യുവതിയും അനൂപിന്‍െറ ഓട്ടോയില്‍ ആവളയില്‍ സുഹൃത്തിന്‍െറ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ തിരുവള്ളൂരില്‍വെച്ച് ഓട്ടോ തടഞ്ഞ് അനൂപിനെ മര്‍ദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.