കോഴിക്കോട്: മാമ്പുഴയിലെ തണ്ണീര്‍തടങ്ങളും ചതുപ്പുനിലങ്ങളും വ്യാപകമായി മണ്ണിട്ട് നികത്തുന്നതില്‍ മാമ്പുഴ സംരക്ഷണ സമിതി ശക്തമായി പ്രതിഷേധിച്ചു. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലും പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും മുഴുകിയസമയം മുതലെടുത്താണ് ‘മണ്ണുമാഫിയ’ മാമ്പുഴ തീരങ്ങളിലെ സ്വകാര്യഭൂമി മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നത്. പെരുമണ്ണ പഞ്ചായത്തിലെ കീഴ്മാട്-പയ്യടിമത്തേല്‍ റോഡില്‍ തേവുങ്ങല്‍താഴം, പുതിയപ്പുറത്തുതാഴം എന്നിവിടങ്ങളിലും അത്തൂളിത്താഴത്ത് കല്ലിങ്ങല്‍ ഭാഗത്തുമാണ് ഈ കഴിഞ്ഞ വിജയദശമി-മുഹര്‍റം അവധി നാളുകളില്‍ മണ്ണിടല്‍ തുടങ്ങിയത്. പെരുമണ്ണയിലെ മൂന്നാംവാര്‍ഡില്‍ ഒരു കുന്നിടിച്ചാണ് അനേകം ലോഡ് മണ്ണ് വിവിധ ഭാഗങ്ങളിലെ തണ്ണീര്‍തടങ്ങില്‍ ഇടുന്നത്. പെരുവയല്‍ പഞ്ചായത്തിലെ കീഴ്മാട്, ഒളവണ്ണ പഞ്ചായത്തിലെ കൈമ്പാലം ഭാഗങ്ങളിലും മണ്ണിട്ട് നികത്തല്‍ നടക്കുന്നതായി പരാതിയുണ്ട്. കുന്നിടിച്ച് വയലും തണ്ണീര്‍തടങ്ങളും നികത്തുന്നത് തടയാന്‍ നടപടിയാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണസമിതി കീഴ്മാട് ഏരിയാ കമ്മിറ്റി സെക്രട്ടറി ടി. മുഹമ്മദ് നല്ലളം പൊലീസില്‍ പരാതി നല്‍കി. കുന്നിടിച്ച് തണ്ണീര്‍തടങ്ങള്‍ നികത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും നിലപാട് സ്വീകരിക്കണമെന്നും തണ്ണീര്‍തടം നികത്തല്‍ തടയാന്‍ ആര്‍.ഡി.ഒ ഇടപെടണമെന്നും മാമ്പുഴ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് ടി.കെ.എ. അസീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.