കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ പീഡനത്തിനിരയായ ബംഗ്ളാദേശ് യുവതിയുടെ കേസ് പരിഗണിക്കുന്നത് 29ലേക്ക് മാറ്റി. എട്ടു പ്രതികളുള്ള കേസില്‍ അഞ്ച് പേരാണ് തിങ്കളാഴ്ച കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ ഹാജരായത്. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണ് ഹാജരാകാതിരുന്നത്. ഒന്നാം പ്രതി മറ്റൊരു കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്. രണ്ടും മൂന്നും പ്രതികള്‍ അവധി അപേക്ഷ നല്‍കിയിരുന്നു. ഒന്നാം പ്രതി കാസര്‍കോട് ഉദിനൂര്‍ അഞ്ചില്ലത്ത് ബത്തായില്‍ എ.ബി. നൗഫല്‍, രണ്ടാം പ്രതി വയനാട് മുട്ടില്‍ പുതിയപുറായില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), മൂന്നാം പ്രതി സുഹൈല്‍ തങ്ങളുടെ ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷന്‍ സ്വദേശിനി അംബികയെന്ന സാജിത (35), നാലാം പ്രതി കര്‍ണാടക വീരാജ്പേട്ട സ്വദേശി കന്നടിയന്‍െറ ഹൗസില്‍ സിദ്ദീഖ് (25), അഞ്ചാം പ്രതി മലപ്പുറം കൊണ്ടോട്ടി കെ.പി. ഹൗസില്‍ പള്ളിയാളി തൊടി അബ്ദുല്‍ കരീം (47), ആറാം പ്രതി കാപ്പാട് സ്വദേശി പീടിയേക്കല്‍ എ.ടി. റിയാസ് ഹുസൈന്‍ (34), ഏഴാം പ്രതി ഫറോക്ക് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍ (45), എട്ടാം പ്രതി കൊടുവള്ളി വലിയപറമ്പ് തൂവക്കുന്ന് ടി.പി. മൊയ്തു എന്നിവരുടെ വിചാരണയാണ് കോടതിയില്‍ നടക്കാനിരിക്കുന്നത്. 2015 മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍നിന്നും രക്ഷപ്പെട്ടാണ് യുവതി പീഡന വിവരം പൊലീസില്‍ അറിയിക്കുന്നത്. കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയവേ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.