കോഴിക്കോട്: അലക്കുകല്ലുകളെ ആദരിച്ച്, തെങ്ങുകയറ്റകോളജ് തുടങ്ങി, സൗന്ദര്യമത്സരത്തിനെതിരെ വിരൂപറാണി മല്‍സരം സംഘടിപ്പിച്ച് കോഴിക്കോടിന്‍െറ ചിരിവൈദ്യനായി ചരിത്രത്തിലിടം നേടിയ രാമദാസ് വൈദ്യരെ നഗരം അനുസ്മരിച്ചു. പ്രതിഭാധനരായ ഫലിതക്കാരുടെ സമ്പന്നമായ പാരമ്പര്യമാണ് കോഴിക്കോടിനുള്ളതെന്ന് ‘കോഴിക്കോടിന്‍െറ ഹാസ്യബോധം’ എന്ന വിഷയമവതരിപ്പിച്ച് കല്‍പറ്റ നാരായണന്‍ പറഞ്ഞു. സഞ്ജയന്‍, വൈക്കം മുഹമ്മദ്ബഷീര്‍, കുതിരവട്ടം പപ്പു തുടങ്ങിയ ഹാസ്യപ്രതിഭകളുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു രാമദാസ് വൈദ്യര്‍. ലോകത്തിന്‍െറ വൈചിത്ര്യങ്ങളെ പരിഹാസികള്‍ക്കല്ലാതെ വേണ്ടത്ര മനസ്സിലാക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. പി.വത്സല ഉദ്ഘാടനം ചെയ്തു. രാമദാസ് വൈദ്യരെ പോലുള്ള മനുഷ്യരുടെ നന്മകൊണ്ടാണ് ഒരു നഗരം അറിയപ്പെടുകയെന്ന് വത്സല ടീച്ചര്‍ പറഞ്ഞു. രമ്യമായ സാമൂഹികചുറ്റുപാടിന് സഹായിക്കുന്നവരാണ് ഫലിതക്കാര്‍. ആ അര്‍ഥത്തില്‍ രാമദാസ് വൈദ്യരുടെ സംഭാവനകള്‍ അനുസ്മരിക്കപ്പെടുമെന്നും വത്സല ടീച്ചര്‍ പറഞ്ഞു.എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെലവൂര്‍ വേണു, എ.സജീവന്‍, കമാല്‍വരദൂര്‍, പി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എം.പി.പ്രശാന്ത് സ്വാഗതവും ടി.വേലായുധന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭാനുപ്രകാശ്, പാര്‍വതി കാളൂര്‍ എന്നിവര്‍ ഗസല്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.