എന്‍ഫോഴ്സ്മെന്‍റ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്‍ കോഴിക്കോട് നഗരം അടുത്തറിയുന്നവര്‍

കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്ന മൂവര്‍സംഘം കോഴിക്കോട് നഗരവുമായി പരിചയമുള്ളവരെന്ന് സൂചന. മലപ്പുറം രജിസ്ട്രേഷനിലുള്ളതെന്ന് സംശയിക്കുന്ന ഇന്നോവ കാറിലത്തെിയ സംഘം ജ്വല്ലറി ജീവനക്കാരന്‍ ടിജിനുമായി നഗരത്തിലെ ഊടുവഴികളിലൂടെ യാത്ര ചെയ്തത് കണക്കിലെടുത്താണിത്. കോവൂരില്‍നിന്നും മെഡിക്കല്‍ കോളജ് റൂട്ടിലൂടെ പോവാതെ, പാലാഴി വഴിയുള്ള ഇടറോഡിലൂടെ സഞ്ചരിച്ചാണ് കാര്‍ ദേവഗിരി കോളജിനടുത്തത്തെി ടിജിനെ റോഡില്‍ ഉപേക്ഷിച്ചത്. പിടിവലിയില്‍ ടിജിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വയറിനും കഴുത്തിനും പരിക്കുണ്ട്. ചെവിയില്‍നിന്ന് രക്തം ഒലിക്കുന്ന നിലയിലാണ്. ബഹളംവെക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചതായി ഇയാള്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടിജിനെ രാത്രി 10 മണിയോടെ ടൗണ്‍ സ്റ്റേഷനിലത്തെിച്ച് വിശദമായ മൊഴിയെടുത്തു. ടൗണ്‍ സ്റ്റേഷനിലെ മോഷ്ടാക്കളുടെ ആല്‍ബം കാണിച്ചെങ്കിലും അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.കാറിന് കെ.എല്‍-10, കെ.എല്‍-11 ‘സി’ നമ്പറില്‍ ഒന്നാണെന്നാണ് ടിജിന്‍ പറയുന്നത്. ആ സമയത്ത് ഇന്നോവ കാര്‍ വിപണിയില്‍ ഇറങ്ങിയിട്ടില്ളെന്ന് പൊലീസ് കണ്ടത്തെി. നമ്പര്‍ വ്യാജമാണെന്ന് സംശയിക്കുന്നു. കണ്ണട നഷ്ടപ്പെട്ടതിനാല്‍ ടിജിന്‍ കാറിന്‍െറ നമ്പര്‍ വ്യക്തമായി കണ്ടിട്ടില്ല. കാറില്‍ നഷ്ടപ്പെട്ട ടിജിന്‍െറ ഫോണിലേക്ക് 4.43ന് വിളിവരുമ്പോള്‍ അത് ചെറൂപ്പ ടവര്‍ പരിധിയിലാണെന്ന് സൈബര്‍സെല്‍ കണ്ടത്തെി. അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, സൗത് അസി. കമീഷണര്‍ എ.ജെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ നാല് ടീമുകളായി തിരിഞ്ഞ് തിങ്കളാഴ്ച തന്നെ ഊര്‍ജിത അന്വേഷണം തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പിന്‍െറ ‘ഗ്രേ’ നിറത്തിലുള്ള കാറുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT