വടകര: ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന തീരദേശ റോഡ് പദ്ധതി തീരദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെുന്ന മുന്നണികള്‍ക്ക് തലവേദനയാവുന്നു. വോട്ടുതേടിയുള്ള യാത്ര ദുഷ്കരമാണ്. ഇതിനുപുറമെ പുതിയ വാഗ്ദാനവുമായത്തെുന്ന നേതാക്കളോടുള്ള രോഷപ്രകടനം. പറഞ്ഞറിയിക്കാനാകാത്ത യാത്രാദുരിതമാണ് തീരദേശത്തുള്ളത്. വടകര നിയോജക മണ്ഡലത്തില്‍ തീരദേശ റോഡ് സ്ഥാപിക്കുകയെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലയിടത്തും റോഡുകളുണ്ടെങ്കിലും മുറിഞ്ഞുകിടക്കുന്നതിനാല്‍ ബസ് സര്‍വിസ് ഇല്ല. കഴിഞ്ഞ കടലാക്രമണത്തില്‍ നിലവിലുള്ള റോഡ് തന്നെ പലയിടത്തും തകര്‍ന്നു. മൂന്നുവര്‍ഷം മുമ്പ് പ്രൈംമിനിസ്റ്റര്‍ ഗ്രാം സഡക് യോജന പദ്ധതി പ്രകാരം അഴിത്തല മുതല്‍ പൂഴിത്തല വരെ തീരദേശ റോഡ് നിര്‍മിക്കാനുള്ള അംഗീകാരം ലഭിച്ചിരുന്നു. അന്ന് ഗ്രാമവികസന വകുപ്പ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. 2010ല്‍ ഗ്രാമവികസന മന്ത്രാലയം തീരദേശ റോഡിന്‍െറ സാധ്യതാ പരിശോധനക്കായി പൂഴിത്തല മുതല്‍ അഴിത്തലവരെ യാത്ര നടത്തിയിരുന്നു. ബ്ളോക,് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പമായിരുന്നു പരിശോധന. തുടര്‍ന്ന് 10 പാലങ്ങള്‍ റോഡ് പൂര്‍ത്തിയാക്കാന്‍ ആവശ്യമാണെന്ന് കണ്ടത്തെിയിരുന്നു. റോഡ് നിര്‍മാണത്തിന് 7.25 കോടി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവ് കണക്കാക്കി. ഇതിന്‍െറ തുടര്‍ച്ചയായി കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കുന്നതോടെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് കരുതിയത്. ചോറോട്, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകളില്‍ ചുരുക്കം ചില വീടുകള്‍ പൂര്‍ണമായി കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് കണ്ടത്തെി. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി പ്രവര്‍ത്തനം എങ്ങുമത്തൊതെ കിടക്കുന്നത്. അഞ്ചുതവണ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തീരദേശ മേഖലയിലെ വോട്ട് സ്വന്തമാക്കാന്‍ പദ്ധതിയെക്കുറിച്ച് സജീവമായി സംസാരിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് രംഗത്തെ ചര്‍ച്ചയില്‍ കവിഞ്ഞ് ഈ വിഷയം കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 1994ലാണ് കടലോര മേഖലയിലുള്ളവരുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് തീരറോഡ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചിന്ത തുടങ്ങിയത്. കെ. ചന്ദ്രശേഖരന്‍ എം.എല്‍.എയായിരുന്ന കാലത്ത് മന്ത്രി പി.കെ.കെ. ബാവയുടെ നിര്‍ദേശപ്രകാരമാണ് തീരദേശ റോഡ് പദ്ധതി എന്ന ആശയം ജനിച്ചത്. പി.ഡബ്ളു.ഡിയുടെ സര്‍വേ കാര്യങ്ങള്‍ ഫയലില്‍ ഒതുങ്ങി. തുടര്‍ന്ന് വടകര ബ്ളോക് പഞ്ചായത്തിന്‍െറ വര്‍ക്കിങ് ഗ്രൂപ്പിലും പിന്നീട് തീരപ്രദേശത്തെ ഗ്രാമസഭകളിലും ഈ വിഷയം ഒതുങ്ങി. പൂഴിത്തല മുതല്‍ അഴിത്തല വരെയുള്ള സ്ഥലങ്ങളില്‍ പലയിടത്തും റോഡ് നിലവിലുണ്ട്. ഇവ കൂട്ടിച്ചേര്‍ക്കുകയും ഇല്ലാത്ത പ്രദേശങ്ങളില്‍ അവ കണ്ടത്തെുകയും ചെയ്യുന്നതോടെ റോഡ് യാഥാര്‍ഥ്യമാകും. നാടാകെ പലവിധ വികസനപ്രവൃത്തികള്‍ നടന്നിട്ടും തീരദേശ മേഖല പൂര്‍ണമായും അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.