തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ തര്‍ക്കം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

മുക്കം: കാരശേരി ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ വിതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായത്തെിയത്. സി.പി.എം നേതാക്കള്‍ മുന്‍കൈയെടുത്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്കുള്ള കാര്‍ഡുകള്‍ പഞ്ചായത്തിന് പുറത്തുള്ള ഒരാള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് പ്രതിഷേധം. നേരത്തെ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം അതത് പാര്‍ട്ടികള്‍ മുന്‍കൈയെടുത്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പഞ്ചായത്തിലെ അതത് പാര്‍ട്ടികള്‍ക്ക് നല്‍കാമെന്ന് തീരുമാനിച്ചിരുന്നത്രെ. എന്നാല്‍ മുഴുവന്‍ പേരുടെയും കാര്‍ഡുകള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കുകയായിരുന്നുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ മുക്കം എസ്.ഐ പ്രഭാകരന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. രാത്രി 9.30 ഓടെ പ്രതിഷേധവുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകരും സ്ഥലത്തത്തെി. പല വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ വിതരണത്തിന് നല്‍കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു. സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പുതുതായി ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റിനല്‍കാമെന്ന ഉറപ്പിലാണ് രാത്രി പത്തരയോടെ ഇരുകൂട്ടരും പ്രതിഷേധം അവസാനിപ്പിച്ചത്.പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത വോട്ടര്‍മാര്‍ക്ക് നല്‍കിയ മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും റദ്ദ് ചെയ്തതായും പകരം പുതിയ കാര്‍ഡ് ഉടനെ വിതരണം ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT