തിരുവമ്പാടി: കള്ള് ഷാപ്പിലെ തൊഴില്‍ നിഷേധം തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണായുധമാകുന്നു. തിരുവമ്പാടി ടൗണിലെ സി.ഐ.ടി.യു ലൈസന്‍സിക്ക് കീഴിലുള്ള കള്ള് ഷാപ്പില്‍ എ.ഐ.ടി.യു.സി തൊഴിലാളിക്ക് തൊഴില്‍ നിഷേധിച്ചതാണ് ഇടതു മുന്നണിക്കെതിരെ പ്രചാരണയുധമാകുന്നത്. ഈ പ്രശ്നം കാരണം ഗ്രാമ പഞ്ചായത്തില്‍ സി.പി.ഐ നേരത്തേ എല്‍.ഡി.എഫ് വിട്ടിരുന്നു. എ.ഐ.ടി.യു.സി അംഗമായ വി.എന്‍. തമ്പിക്കാണ് തൊഴില്‍ നിഷേധിക്കപ്പെട്ടത്. കള്ള് ഷാപ്പിന് സമീപം വി.എന്‍. തമ്പി സമരമാരംഭിച്ചിട്ട് എട്ട് മാസത്തോളമായി. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഈ പ്രശ്നമുയര്‍ത്തി സി.പി.എമ്മിന് വെല്ലുവിളിയുയര്‍ത്താനുള്ള സി.പി.ഐ നീക്കത്തിന് യു.ഡി.എഫ് പിന്തുണ നല്‍കിക്കഴിഞ്ഞു. ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, ഡി.കെ.ടി.എഫ്, കെ.ടി.യു.സി, എസ്.ടി.യു എന്നിവ ചേര്‍ന്ന് സമര സഹായ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സി.പി.എമ്മിന്‍െറ തൊഴിലാളി വിരുദ്ധനയത്തിനെതിരെ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച സമരസമിതി വാഹന പ്രചാരണ ജാഥ നടത്തും. ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്‍റ് എ.കെ. മുഹമ്മദാണ് ജാഥ നയിക്കുന്നത്. രാവിലെ ഒമ്പതിന് മുത്തപ്പന്‍ പുഴയില്‍ സമരസമിതി കണ്‍വീനര്‍ പരമേശ്വര പണിക്കര്‍ ജാഥ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.