വരാനിരിക്കുന്ന ഭരണസമിതിക്കുമുന്നില്‍ കീറാമുട്ടിയായി മാലിന്യപ്രശ്നം

വടകര: നഗരസഭയില്‍ വരാനിരിക്കുന്ന ഭരണസമിതിക്കുമുമ്പില്‍ കീറാമുട്ടിയായി മാലിന്യനിര്‍മാര്‍ജനം മാറുന്നു. പൊതുവില്‍ മുന്നണിഭേദമന്യേ നേതാക്കള്‍ക്ക് നേരിടേണ്ടിവരുന്ന പ്രധാന പരാതിയും മാലിന്യപ്രശ്നം തന്നെയാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമെന്ന നിലയില്‍ മാലിന്യസംസ്കരണത്തിന് ശാശ്വതമായ മാര്‍ഗം കണ്ടത്തൊന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. മാലിന്യപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വടകരയിലെ വിവിധ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും നേരത്തെതന്നെ രംഗത്തത്തെിയിരുന്നു. ഈ കൂട്ടായ്മ നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിനായി പ്രത്യേക നിര്‍ദേശങ്ങള്‍ നഗരസഭക്ക് സമര്‍പ്പിച്ചിരുന്നു. രണ്ട് വ്യാപാരി സംഘടനകള്‍, 11 സന്നദ്ധസംഘടനകള്‍, 36 റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച സമിതി വിപുലമായ കര്‍മപദ്ധതിയാണ് തയാറാക്കിയത്. സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും മാലിന്യസംസ്കരണത്തില്‍ പങ്കാളികളാകുന്നതായിരുന്നു പദ്ധതി. ഇവര്‍ ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ച് കര്‍മപദ്ധതിയില്‍ പ്രത്യേക നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ നഗരസഭ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാണിച്ചു. ഓരോ വീട്ടിലും ജൈവമാലിന്യ സംസ്കരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും ശ്രമിക്കുക. ഇവ സ്ഥാപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക, മാലിന്യം സമ്പത്താണ് എന്ന ആശയം പ്രചരിപ്പിക്കുക, ജൈവമാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ ജാഗ്രതാസമിതികള്‍ രൂപവത്കരിക്കുക തുടങ്ങിയവയാണ് ഇത്തരം സംഘടനകളുടെ ചുമതലകളായി നിര്‍ദേശിക്കപ്പെട്ടിരുന്നത്. കൂടാതെ തുണിസഞ്ചികള്‍ക്ക് പ്രചാരം നല്‍കുക, പ്ളാസ്റ്റിക് സഞ്ചികളും മറ്റും വലിച്ചെറിയുന്നതിനുപകരം കഴുകിവൃത്തിയാക്കി സൂക്ഷിക്കുക, ഇത് ശേഖരിച്ച് നീക്കം ചെയ്യാന്‍ നഗരസഭ നേതൃത്വം നല്‍കുക. ബയോഗ്യാസ് പ്ളാന്‍റ്, പൈപ്പ് കംപോസ്റ്റ് തുടങ്ങിയവ സബ്സിഡി നിരക്കില്‍ വീടുകള്‍ക്ക് നഗരസഭ വിതരണം ചെയ്യുക, ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ബോധവത്കരണം നല്‍കുക, പുറത്തുനിന്ന് മാലിന്യങ്ങള്‍ കൊണ്ടുവന്ന് നഗരസഭാതിര്‍ത്തിക്കുള്ളില്‍ തള്ളുന്നത് തടയുക തുടങ്ങിയവ നഗരസഭ ചെയ്യണമെന്ന് കര്‍മസമിതി അഭിപ്രായപ്പെട്ടിരുന്നു. പ്ളാസ്റ്റിക് മാലിന്യം വൃത്തിയാക്കി സൂക്ഷിക്കുന്നതിനും ശേഖരിച്ചുവെക്കുന്നതിനും വ്യാപാരിസംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും സഹകരിക്കും. വ്യാപാരസ്ഥാപനങ്ങളിലെ പ്ളാസ്റ്റിക് ഇതര മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ മുന്‍കൈയെടുക്കണം. ഇതിന് വ്യാപാരികളുടെ പിന്തുണ ലഭിക്കും. ഫ്ളാറ്റുകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതു സംബന്ധിച്ച് അന്വേഷണങ്ങളും നടപടികളും ഉണ്ടാകണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടിരുന്നു. വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുക എന്നത് അപ്രായോഗികമാണെന്നാണ് സമിതിയുടെ നിലപാട്. ഇതിന് നഗരസഭ കര്‍മപദ്ധതി തയാറാക്കണം തുടങ്ങിയവയാണ് പദ്ധതികള്‍. എന്നാല്‍, ഇത്തരം നടപടികള്‍ അനുഭാവപൂര്‍വം കേട്ടിരുന്നതല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ളെന്നാണ് ആക്ഷേപം. ഇതിനുപുറമെ കരിമ്പനത്തോടിനെ മാലിന്യമുക്തമാക്കുക, സമഗ്ര അഴുക്കുചാല്‍ പദ്ധതി ആവിഷ്കരിക്കുക എന്നീ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ ഉറവിട മാലിന്യ നിര്‍മാര്‍ജനം എന്ന ആശയം അവതരിപ്പിച്ച് മാലിന്യനിര്‍മാജനത്തില്‍ തടിയൂരിയ അവസ്ഥയിലാാണ് നഗരസഭ. ഇതിന്‍െറ ദുരിതം പ്രധാനമായും പേറുന്നത് നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.