ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന് നാടിന്‍െറ അന്ത്യാഞ്ജലി

വടകര: ഒഞ്ചിയം സമരസേനാനിയും ആര്‍.എം.പി സഹയാത്രികനുമായ പുറവില്‍ കണ്ണന് നാടിന്‍െറ അന്ത്യാഞ്ജലി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ഓടെ നെല്ലാച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആര്‍.എം.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ സി.കെ. നാണു, എളമരം കരീം, ഇ.കെ. വിജയന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ അഡ്വ. പി. സതീദേവി, എന്‍.വേണു, കെ.കെ. രമ, അഡ്വ. എം.കെ. ഭാസ്കരന്‍, സി.കെ. മൊയ്തു, കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രദീപ് ചോമ്പാല, എം.കെ. ഭാസ്കരന്‍, അഡ്വ. പി. കുമാരന്‍ കുട്ടി, കെ.കെ. കുഞ്ഞിക്കണാരന്‍, ഇ.എം. ദയാനന്ദന്‍, പി.എം. അശോകന്‍, ആര്‍. ഗോപാലന്‍, സോമന്‍ മുതുവന തുടങ്ങി നിരിവധിപേര്‍ അന്ത്യാപചാരമര്‍പ്പിക്കാനത്തെി. തുടര്‍ന്ന് ആര്‍.എം.പിയും സി.പി.എമ്മും ചേരിതിഞ്ഞ് അനുശോചനപരിപാടി നടത്തി. ആര്‍.എം.പി യോഗത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. ടി.എല്‍. സന്തോഷ്, കെ.സി. ഉമേഷ്ബാബു, കെ.കെ. രമ, സുനില്‍ മടപള്ളി, ലാല്‍ കിഷോര്‍, എ.ടി. ശ്രീധരന്‍, എന്‍. വേണു, പി.കെ. കുഞ്ഞിക്കണ്ണന്‍, സി.കെ. മൊയ്തു, പിള്ളേരികണ്ടി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം നേതൃത്വത്തില്‍ നടന്ന അനുശോചന പരിപാടിയില്‍ ആര്‍. ഗോപാലന്‍ അധ്യക്ഷതവഹിച്ചു. സി.കെ. നാണു എം.എല്‍.എ, അഡ്വ. പി. സതീദേവി, സോമന്‍ മുതുവന, പി.എം. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ആദരസൂചകമായി ഒഞ്ചിയത്ത് ഹര്‍ത്താലാചരിച്ചു. വടകര: ഒഞ്ചിയം സമരസേനാനികളില്‍ അവസാനകണ്ണിയായ പുറവില്‍ കണ്ണന്‍െറ നിര്യാണത്തില്‍ സി.പി.ഐ (എം.എല്‍) വടകര ഏരിയാകമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി കെ.കെ. ശ്രീജിത്ത് ഒഞ്ചിയം അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.