അഖില്‍ രാജിനിത് അഭിമാനനിമിഷം

വടകര: വായനയിലൂടെയും എഴുത്തിലൂടെയും സെറിബ്രല്‍ പാല്‍സി രോഗത്തിന്‍െറ പരിമിതികളെ അതിജീവിച്ച അഖില്‍ രാജിനിത് സ്വപ്നനിമിഷം. താനേറെ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ തന്നെ കാണാനത്തെിയതാണ് അഖിലിനെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹം അഖിലിനെ അനുമോദിച്ചു. കഴിവുള്ളരുടെ മുമ്പില്‍ പരിമിതികളില്ളെന്ന് ഉപദേശിച്ചു. വടകരയില്‍ കച്ചേരി അവതരിപ്പിക്കാന്‍ കൈതപ്രം വിശ്വനാഥന്‍ വരുന്നെറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം അഖില്‍ പ്രകടിപ്പിച്ചിരുന്നു. സംഘാടകനായ മണലില്‍ മോഹനനോട് തന്‍െറ ആവശ്യം അറിയിച്ചു. അങ്ങനെയാണ് തന്‍െറ പ്രിയ സംഗീത സംവിധായകന്‍ വീട്ടിലത്തെിയത്. നക്ഷത്രങ്ങളെത്തേടി, മഴ നനഞ്ഞ് എന്നീ കവിതാ സമാഹരങ്ങള്‍ പുറത്തിറക്കിയ അഖില്‍ പുതിയ പുസ്തകത്തിന്‍െറ പണിപ്പുരയിലാണ്. നക്ഷത്രങ്ങളെത്തേടി എന്ന സമാഹാരത്തിന് സംസ്ഥാന സര്‍ക്കാറിന്‍െറ അംഗ പരിമിതര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. സ്കൂളില്‍ പോയിട്ടില്ളെങ്കിലും സാക്ഷരതാ മിഷന്‍െറ എസ്.എസ്.എല്‍.സി പാസായി. പ്ളസ് ടു പഠനത്തിലാണിപ്പോള്‍. ഒടുവില്‍ പൂര്‍ത്തിയാക്കിവെച്ച തിരക്കഥ സത്യന്‍ അന്തിക്കാടിനെ കാണിക്കണമെന്നതാണ് അഖിലിന്‍െറ ഇനിയുള്ള മോഹം. നാരായണ നഗരം പുളിക്കൂല്‍ താഴ വയലില്‍ സജിതയുടെയും വീരാടത്ത് രാജന്‍െറയും മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.