മെഡിക്കല്‍ കോളജില്‍ സുരക്ഷാജീവനക്കാരുടെ മോശംപെരുമാറ്റം; പ്രതിഷേധവുമായി കൂട്ടിരിപ്പുകാര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ കിടത്തിച്ചികിത്സാവിഭാഗം വാര്‍ഡുകളിലേക്കുള്ള കവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മോശംപെരുമാറ്റം പ്രതിഷേധത്തില്‍ കലാശിച്ചു. ഇതിലൂടെപോകുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കെതിരെ മോശമായഭാഷയില്‍ പ്രതികരിച്ചതായാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് വാക്കേറ്റവും പ്രതിഷേധവുമുണ്ടായത്. തിരിച്ചറിയല്‍രേഖ ധരിക്കാതെ സെക്യൂരിറ്റിക്കാര്‍ കൂട്ടിരിപ്പുകാരോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഗേറ്റിനുമുന്നില്‍ പ്രതിഷേധിച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരത്തെിയാണ് ശാന്തരാക്കിയത്. തങ്ങള്‍ക്ക് പരിചയമുള്ളവരെയും ബന്ധുക്കളെയും ഒരു രേഖയുമില്ലാതെ കയറ്റിവിടുകയും രോഗിക്ക് മരുന്നും മറ്റും വാങ്ങാന്‍ പുറത്തുപോവുന്നവര്‍ കാര്‍ഡ് എടുക്കാന്‍ മറന്നുപോയാല്‍ അവരെ മണിക്കൂറുകള്‍ പുറത്തുനിര്‍ത്തുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ തുടരുന്നതെന്നും ആരോപണമുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ ഇത്തരം പെരുമാറ്റംമൂലം എല്ലാദിവസും ഗേറ്റിനു മുന്നില്‍ ബഹളമുണ്ടാകാറുണ്ടെന്ന് രോഗികളും പറയുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിരവധിപേരാണ് സെക്യൂരിറ്റി ജീവനക്കാരുമായി വാക്കേറ്റം നടത്തിയത്. മോശമായി പെരുമാറുന്ന ചില സെക്യൂരിറ്റിക്കാര്‍ ഐഡന്‍റിറ്റി കാര്‍ഡ് ഡ്യൂട്ടിസമയത്ത് ധരിക്കാറുമില്ല. നെയിംബോര്‍ഡ് ഇല്ലാത്തതിനാല്‍ മോശമായി പെരുമാറുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ആരാണെന്ന് അറിയാന്‍ സാധിക്കാത്തത് പരാതിപ്പെടാന്‍ തടസ്സമാണെന്ന് കൂട്ടിരിപ്പുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.