പേരാമ്പ്ര ഗവ. കോളജില്‍ എസ്.എഫ്.ഐ ഉപരോധം

പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സിലേക്ക് പ്രവേശം നിഷേധിച്ചെന്നു കാണിച്ച് വിദ്യാര്‍ഥിനി കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. തൃക്കുറ്റിശ്ശേരി വടക്കെ കരുവത്തില്‍ അനഘയാണ് പരാതി നല്‍കിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ വിദ്യാര്‍ഥിനി രക്ഷിതാവിനൊപ്പം ഒക്ടോബര്‍ 19ന് ബി.എസ്സി മാത്തമാറ്റിക്സ് പ്രവേശത്തിന് കോളജിലത്തെി. എന്നാല്‍, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടി പഠിക്കുന്ന കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനങ്ങളിലായതു കാരണം അത് ഹാജരാക്കാന്‍ 19ന് മൂന്നു മണിവരെ സമയം അനുവദിച്ചു. വരുമാന സര്‍ട്ടിഫിക്കറ്റും വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അവിടനല്ലൂര്‍ വില്ളേജില്‍നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റും വാങ്ങി. വരുമാന സര്‍ട്ടിഫിക്കറ്റ് ഒഴിച്ചുള്ള മറ്റു രേഖകള്‍ സഹിതം വിദ്യാര്‍ഥിനി മൂന്നു മണിക്കു മുമ്പേ കോളജിലത്തെി. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ 20 മിനിറ്റുകൂടി അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ വകുപ്പ് മേധാവി സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഈ സമയം ഡിപ്പാര്‍ട്മെന്‍റിലത്തെിയ ഒരു ഗെസ്റ്റ് അധ്യാപകന്‍ മൂന്നു മണി കഴിഞ്ഞതിനാല്‍ പ്രവേശം നല്‍കാന്‍ കഴിയില്ളെന്നു പറയുകയും ഈ വിദ്യാര്‍ഥിനിയേക്കാളും മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിനിക്ക് പ്രവേശം നല്‍കുകയും ചെയ്തു. ഇത് പ്രിന്‍സിപ്പലുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അനുകൂലമായ നടപടിയുണ്ടായില്ളെന്ന് പരാതിയില്‍ പറയുന്നു. ഒ.ഇ.എച്ച് വിഭാഗത്തില്‍പെട്ട ഈ വിദ്യാര്‍ഥിനിയുടെ അര്‍ഹതപ്പെട്ട സീറ്റ് ജനറല്‍ വിഭാഗത്തിന് നല്‍കിയെന്നാണ് പരാതിയിലുള്ളത്. 19, 20 തീയതികളില്‍ പ്രവേശ നടപടി പൂര്‍ത്തീകരിക്കാനാണ് യൂനിവേഴ്സിറ്റി കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത് അവഗണിച്ച് കോളജ് അധികൃതര്‍ 19ന് മൂന്നു മണിക്കുതന്നെ അര്‍ഹതപ്പെട്ട ആള്‍ക്ക് സീറ്റ് നല്‍കാതെ പ്രവേശ നടപടി അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രവേശം ലഭിക്കാന്‍ നിയമനടപടിക്കൊരുങ്ങുകയാണ് വിദ്യാര്‍ഥിനി. എന്നാല്‍, ഒഴിവുള്ള സീറ്റിലേക്ക് പ്രവേശം നടത്താന്‍ അതത് കോളജുകള്‍ക്ക് അധികാരമുണ്ടെന്നും അതുപയോഗിച്ചാണ് 10ന് മൂന്നു മണിക്ക് പ്രവേശ നടപടി അവസാനിപ്പിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ഈ കാര്യത്തില്‍ കോളജിന് വീഴ്ചപറ്റിയിട്ടില്ളെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. പ്രവേശസമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ളെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥിനിക്ക് സീറ്റ് നിഷേധിച്ച നടപടികളില്‍ പ്രതിഷേധിച്ച് സി.കെ.ജി.എം ഗവ. കോളജ് മാത്തമാറ്റിക്സ് വിഭാഗം എസ്.എഫ്.ഐ നേതൃത്വത്തില്‍ ഉപരോധിച്ചു. കോളജില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.