പെരുമണ്ണ: ശ്രീപെരുമണ്‍പുറ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ അപകടത്തില്‍പെട്ട് മുങ്ങിത്താഴ്ന്ന ജിഷിലിനെ ധീരമായി രക്ഷപ്പെടുത്തിയ ജിഷ്ണു വി. നമ്പൂതിരി, പൂവാട്ടുപറമ്പ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് 3.5 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയ വിഷ്ണു പുല്‍പറമ്പ്, പൊതുശുചീകരണം നടത്തുന്ന കാമ്പുറത്ത് വേലായുധന്‍ എന്നിവരെ പെരുമണ്‍പുറ ഗ്രാമീണ വായനശാലയും പെരുമണ്‍പുറ റെസിഡന്‍റ്സ് അസോസിയേഷനും എക്കോഫ് പൂവാട്ടുപറമ്പും ചേര്‍ന്ന് ആദരിച്ചു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ വിജയന്‍ ഐ.പി.എസ് ഉപഹാരങ്ങള്‍ നല്‍കി. പി.ടി.എ. റഹീം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ബിജു വാലത്തില്‍ അധ്യക്ഷത വഹിച്ചു. രാജീവ് പെരുമണ്‍പുറ, കെ.വി. ബാബുരാജ്, കെ.എം. പ്രകാശന്‍, ജാഫര്‍ ഹാജി, രവി മങ്ങത്തായ, ഇന്ദിര, രമേശന്‍ പുല്‍പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ കിഴക്കേതൊടി സ്വാഗതവും സുരേഷ് പാലാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.