‘ഹിന്ദുസ്ഥാനി: ഒരു ഇന്ത്യന്‍ കദനകഥ’ പ്രദര്‍ശനം ഇന്ന് തുടങ്ങും

കോഴിക്കോട്: ഉത്തരേന്ത്യയിലെ നിറംമങ്ങിയ ജീവിതങ്ങളെ വരച്ചുകാട്ടാന്‍ ‘ഹിന്ദുസ്ഥാനി: ഒരു ഇന്ത്യന്‍ കദനകഥ’ ഫോട്ടോ പ്രദര്‍ശനവുമായി അജീബ് കോമാച്ചി. ഒക്ടോബര്‍ 20 മുതല്‍ 25 വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം. 20ന് വൈകീട്ട് നാലിന് സംവിധായകന്‍ ലാല്‍ ജോസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഫാ. അഗസ്റ്റിന്‍ വട്ടോളില്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, പി. സുരേന്ദ്രന്‍, കെ. അജിത എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അജീബ് കോമാച്ചി, ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി നജീബ് കുറ്റിപ്പുറം, മാനേജര്‍ കെ. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT