കോഴിക്കോട്: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും സ്കൂളുകളും ഓഫിസുകളും കേന്ദ്രീകരിച്ച് പ്രതിഷേധ കൂട്ടായ്മകള്‍ നടത്തി. കോഴിക്കോട് ജില്ലയില്‍ 56 കേന്ദ്രങ്ങളില്‍ നടന്ന കൂട്ടായ്മയില്‍ നൂറുകണക്കിന് അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സിന്‍െറയും അധ്യാപക-സര്‍വിസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധ ദിനത്തില്‍ ബാഡ്ജ് ധരിച്ചാണ് അധ്യാപകരും ജീവനക്കാരും ജോലിക്കത്തെിയത്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി പി. അജയകുമാര്‍, ജോയന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി.എം. സജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.ഡബ്ള്യു.ഡി കോംപ്ളക്സില്‍ ചേര്‍ന്ന കൂട്ടായ്മ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുജാത കൂടത്തിങ്കല്‍ ഉദ്ഘാടനംചെയ്തു. കെ.ജി.ഒ.എ ജില്ലാ ട്രഷറര്‍ ഐ. അശോകന്‍ സംസാരിച്ചു. മെഡിക്കല്‍ കോളജില്‍ നടന്ന കൂട്ടായ്മയില്‍ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എം. മുരളീധരന്‍, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് പി. ഉഷാദേവി, പി.പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.പേരാമ്പ്രയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് പി. സത്യനും നാദാപുരത്ത് നടന്ന കൂട്ടായ്മയില്‍ ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.പി. രാജേഷും കാവേരി കോംപ്ളക്സില്‍ നടന്ന കൂട്ടായ്മയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ ട്രഷറര്‍ എ.എം. വസന്തകുമാറും സംസാരിച്ചു. താമരശ്ശേരിയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജി. രാജന്‍, കൊടുവള്ളിയില്‍ കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി അരവിന്ദാക്ഷന്‍ മാസ്റ്റര്‍, നരിക്കുനിയില്‍ എം. സുനീര്‍ എന്നിവര്‍ സംസാരിച്ചു. ഫറോക്കില്‍ നടന്ന കൂട്ടായ്മയില്‍ എന്‍.ജി.ഒ.യു ജില്ലാ വൈസ് പ്രസിഡന്‍റ് പി.വി. ശാന്ത, മീഞ്ചന്തയില്‍ എന്‍.ജി.ഒ.യു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. ശിവന്‍ എന്നിവരും കൊയിലാണ്ടിയില്‍ രാജന്‍ പടിക്കല്‍, ജിതേഷ്, വടകര പി. രവീന്ദ്രന്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.