വീട്ടുമുറ്റത്തെ ബൈക്കുകള്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു

നടുവണ്ണൂര്‍: കാവുന്തറ എലങ്കമലില്‍ രണ്ടു ബൈക്കുകള്‍ കത്തിനശിച്ചു. ദുരൂഹസാഹചര്യത്തില്‍ ബൈക്ക് കത്തിയതില്‍ നാട്ടുകാര്‍ ആശങ്കയില്‍. എലങ്കമല്‍ മണ്ണത്താന്‍കണ്ടി ബഷീറിന്‍െറ മക്കളുടെ രണ്ടു ബൈക്കുകളാണ് കത്തിയത്. ഷബീര്‍ അലി, ഷിബിലി എന്നിവരുടെ ഒരു പള്‍സര്‍ ബൈക്കും ഒരു ഗ്ളാമര്‍ ബൈക്കുമാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് പുറത്തത്തെിയ വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്. അയല്‍വാസികളും വീട്ടുകാരും തീയണക്കുമ്പോഴേക്കും ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്‍െറ പിറകുവശത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതില്‍നിന്ന് തീ അടുത്തുള്ള ഷെഡിലേക്കും പടര്‍ന്ന് ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും കത്തിനശിച്ചു. നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ്, പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. പേരാമ്പ്ര പൊലീസ് കേസെടുത്തു. ആറുമാസംമുമ്പ് ബഷീറിന്‍െറ ബന്ധുവിന്‍െറ ബൈക്കും ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്തെ അനിഷ്ടസംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT