പേരാമ്പ്ര: നിരവധി മോഷണക്കേസുകളിലെ പ്രതി കാവുന്തറ പാറേമ്മല്‍ ബഷീറിനെ (40) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസംമുമ്പ് കൈതക്കലിലെ കല്ളോത്ത് നാരായണന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് ഉച്ചക്ക് രണ്ടിന് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പിക്കുകയായിരുന്നു. നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ്, പേരാമ്പ്ര സി.ഐ കെ.കെ. ബിജു, എസ്.ഐ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതോടെയാണ് നിരവധി മോഷണക്കേസുകള്‍ ചുരുളഴിയുന്നത്. കൊയിലാണ്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല കവര്‍ന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍. ബൈക്കില്‍ സഞ്ചരിച്ച് മാല തട്ടിയെടുക്കുന്നതിലും ഇയാള്‍ വിരുതനാണത്രെ. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.