പരസ്യ മദ്യപാനവും ബഹളവും; വീട്ടമ്മമാര്‍ പൊലീസില്‍ പരാതിനല്‍കി

ഉള്ള്യേരി: ആനവാതില്‍ കൊമ്മോട്ട് പാറക്ക് സമീപത്തെ പരസ്യ മദ്യപാനം പരിസരവാസികളുടെ സൈ്വര്യംകെടുത്തുന്നതായി പരാതി. സംസ്ഥാനപാതയുടെ ഓരംചേര്‍ന്ന് കിടക്കുന്ന ഇവിടെ രാത്രികാലങ്ങളില്‍ ദൂരെസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ സംഘം ചേര്‍ന്ന് മദ്യപിക്കാന്‍ എത്തുന്നുണ്ട്. ഇത് ചോദ്യംചെയ്യുന്ന നാട്ടുകാരോടും ഇവര്‍ തട്ടിക്കയറുന്നു. ഓട്ടോയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് മദ്യപന്മാര്‍ ഇവിടെ എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT