കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘മെസ്മറൈസ് 2015’ തുടങ്ങി. ടൗണ്‍ഹാളില്‍ നടക്കുന്ന മേള ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച 40 ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, ഭാഷാ ചിത്രങ്ങള്‍ക്കുപുറമെ കൊറിയ, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇറാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഷോര്‍ട്ട്ഫിലിമുകളും രണ്ടുദിവസത്തെ മേളയിലുണ്ട്. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബ്രസീലിയ ശംസുദ്ദീന്‍ ഫിലിം ഫെസ്റ്റിവല്‍ സിഗ്നേച്ചര്‍ വിഡിയോ പ്രകാശനം ചെയ്തു. കാലിക്കറ്റ് ഗേള്‍സ് സ്കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ.എം. അബ്ദുല്‍സാദിഖ് മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റിവല്‍ കോഓഡിനേറ്റര്‍ കെ.ആര്‍. സാബിര്‍ ആമുഖപ്രഭാഷണം നടത്തി. എന്‍.എസ്.എസ് കോഴിക്കോട് ജില്ലാ കോഓഡിനേറ്റര്‍ പി. ഇഖ്ബാല്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി.പി. ആമിന, പി.എം. മുഹമ്മദ്കോയ, ജാഫര്‍ ബറാമി, എം.വി. അബ്ദുല്ലക്കോയ, ഉമറുല്‍ ഫാറൂഖ്, എന്‍.എസ്.എസ് വളന്‍റിയര്‍ സെക്രട്ടറി ഇ.പി. ബിന്‍സി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.എം. ശ്രീദേവി സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ തസ്നീം റഹ്മാന്‍ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മേള സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.