തിരുവമ്പാടി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ നാട്ടുകാരുടെ സഹായത്തോടെ വനപാലകര്‍ വനത്തിലേക്ക് തുരത്തി. തിരുവമ്പാടി മേലെ പൊന്നാകയത്തെ കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെയാണ് വനപാലകര്‍ തുരത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ മേഖലയില്‍ കാട്ടാന വ്യാകമായി കൃഷി നശിപ്പിച്ചിരുന്നു. തെങ്ങ്, കമുക്, ജാതി, വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍വേലി മറികടന്നാണ് കാട്ടാന കൃഷിയിടത്തിലിറങ്ങുന്നത്. നായര്‍കൊല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. വിജയന്‍െറ നേതൃത്വത്തിലുള്ള വനപാലകര്‍ നാട്ടുകാരായ പുതുപറമ്പില്‍ വിജയന്‍, മണി കൊമ്പേല്‍ ജോസുകുട്ടി എന്നിവരുടെ സഹായത്തോടെയാണ് കാട്ടാനയെ വനത്തിലേക്കോടിച്ചത്. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സജികുമാര്‍ രയരോത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.