ഒയിസ്ക ടോപ്ടീന്‍സ് സംസ്ഥാനതല മത്സരവിജയികള്‍

കോഴിക്കോട്: മികച്ച കൗമാര പ്രതിഭകളെ കണ്ടത്തൊന്‍ ഒയിസ്ക ഇന്‍റര്‍നാഷനല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാനതല ടോപ്ടീന്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അര്‍ജുന്‍ എസ്. നായര്‍ (എസ്.സി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പത്തനംതിട്ട) ഒന്നാം സ്ഥാനവും മിഥുന്‍ ജോയ് (മാര്‍ ബാസിലേസ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട്) രണ്ടാം സ്ഥാനവും ആര്‍. അരവിന്ദ് (ആര്‍.വി.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആലപ്പുഴ) മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എന്‍.പി. ആതിര ദിനേശ് (ടി.എച്ച്.എസ് മലപ്പുറം) ഒന്നാംസ്ഥാനവും മറീന മാത്യു (എസ്.ജി.എച്ച്.എസ്.എസ് ഇടുക്കി) രണ്ടാംസ്ഥാനവും ശിവാനി പി. ശരത് (ഭാരതീയ വിദ്യാഭവന്‍, കണ്ണൂര്‍) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എം. അരവിന്ദ് ബാബുവിന്‍െറ അധ്യക്ഷതയില്‍ ഒയിസ്ക യൂത്ത് സെന്‍ററില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍, കെ.കെ. ചന്ദ്രന്‍, ടി.ഒ. രാമചന്ദ്രന്‍, പി.കെ. നളിനാക്ഷന്‍, കെ.പി. വിശ്വംഭരന്‍, വി. പ്രേംചന്ദ്, പി.ഡി. മാത്യു, സി. സതീഷ്കുമാര്‍, ഡെന്‍സില്‍ പോപ്പന്‍, പി.വി. അനുപ്കുമാര്‍, ആര്‍.പി. രവീന്ദ്രന്‍, ഇന്ദുരാമചന്ദ്രന്‍, പ്രഫ. തോമസ് തേവര എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT