കോഴിക്കോട്: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍മാരും നഴ്സുമാരും ഫാര്‍മസിസ്റ്റുകളുമടങ്ങുന്ന ജീവനക്കാര്‍ക്ക് കൂലിയില്ലാ ജോലി. മഴക്കാല രോഗങ്ങള്‍ വ്യാപകമായ സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത്. സംസ്ഥാനത്തുടനീളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ജില്ലയില്‍ ആറു ഡോക്ടര്‍മാര്‍, എട്ട് സ്റ്റാഫ് നഴ്സുമാര്‍, അഞ്ചു ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെയാണ് നിയമനം. ആരോഗ്യവകുപ്പിന്‍െറ ഉത്തരവ് പ്രകാരം ഡി.എം.ഒ നേരിട്ട് അഭിമുഖം നടത്തിയാണ് മൂന്നു മാസം മുമ്പ് ഇവരെ നിയമിച്ചത്. ഡോക്ടര്‍മാര്‍ക്ക് 35,000, നഴ്സുമാര്‍ക്ക് 12,800, ഫാര്‍മസിസ്റ്റിന് 15,300 രൂപ മാസശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഒ.പി തിരക്ക് നിയന്ത്രിക്കാന്‍ സഹായിക്കുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും നാലു മണിക്കൂറില്‍ 200-300 രോഗികളെ പരിശോധിക്കേണ്ട അവസ്ഥയായിരുന്നു ഡോക്ടര്‍മാര്‍ക്ക്. സമാനമായ ജോലിഭാരമാണ് നഴ്സുമാരും ഫാര്‍മസിസ്റ്റുകളും അനുഭവിച്ചത്. പക്ഷേ, ജോലി ചെയ്താല്‍ കൂലിയില്ളെന്നതാണ് അവസ്ഥ. ഡി.എം.ഒ ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ ആരോഗ്യ വകുപ്പിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവിടെനിന്ന് ഫണ്ട് ലഭിച്ചാലേ ശമ്പളം നല്‍കാനാകൂവെന്നുമാണ് മറുപടി. കടലാസുകള്‍ സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.