ഫറോക്ക്: കാഴ്ചവൈകല്യമുള്ളവര്‍ക്ക് വഴികാട്ടിയായ വൈറ്റ് കെയ്ന്‍ (വെള്ളച്ചൂരല്‍) ഇനി കൂടുതല്‍ ആത്മവിശ്വാസം നല്‍കും. മൂന്നുമീറ്റര്‍ മുന്നിലുള്ള തടസ്സങ്ങള്‍ വരെ ഉപയോഗിക്കുന്നയാള്‍ക്ക് അറിയിച്ചുകൊടുക്കുന്ന ഇലക്ട്രോണിക് വൈറ്റ് കെയ്ന്‍ (സ്മാര്‍ട്ട് കെയ്ന്‍) ചെറുവണ്ണൂരിലെ കുണ്ടായിത്തോടുള്ള അന്ധര്‍ക്കായുള്ള പരിശീലന കേന്ദ്രത്തിലത്തെി. ഡെറാഡൂണിലെ ഒരു കമ്പനി നിര്‍മിക്കുന്ന വെള്ളച്ചൂരലിന് 3500 രൂപ വിലയുണ്ട്. ഈ ചൂരല്‍ ഉപയോഗിച്ച് നടക്കുമ്പോള്‍ തടസ്സങ്ങളുടെ ദൂരവ്യത്യാസമനുസരിച്ച് കമ്പനവും ‘ബീപ്’ ശബ്ദവും നല്‍കിയാണ് ഉപയോഗിക്കുന്നയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഈ വര്‍ഷത്തെ വൈറ്റ് കെയ്ന്‍ ദിനാചരണത്തിന്‍െറ ഭാഗമായി ജന്മനാ അന്ധന്മാരല്ലാത്ത ആകസ്മികമായോ രോഗം വന്നോ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കുള്ള നടത്ത പരിശീലനത്തിന് ഇലക്ട്രോണിക് ചൂരല്‍ ഉപയോഗിക്കുന്നുണ്ട്. രണ്ടു ദിവസങ്ങളിലായാണ് നടത്ത പരിശീലന പരിപാടി ‘മൊബിലിറ്റ് ആന്‍ഡ് ഓറിയന്‍േറഷന്‍’ നടക്കുന്നത്. മീഞ്ചന്ത ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റംഗങ്ങളായ ഏതാനും കുട്ടികളാണ് നടത്ത പരിശീലകരാകുന്നത്. സ്കൂളിലെ അന്ധ അധ്യാപകന്‍ പി.ടി. മുഹമ്മദ് മുസ്തഫയില്‍നിന്ന് ഒരാഴ്ചകൊണ്ട് നേടിയ പരിശീലനമാണ് ഇവരുടെ യോഗ്യത. 15ാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട തിരുവനന്തപുരത്തുകാരന്‍ ശിവപ്രസാദ്, 39ാം വയസ്സില്‍ അന്ധത ബാധിച്ച നല്ലളം ശക്കീര്‍, 65കാരന്‍ വെള്ളയില്‍ ഉസ്മാന്‍കോയ എന്നിവരൊക്കെ സ്മാര്‍ട്ട്കെയിന്‍ പരിശീലിക്കുന്നുണ്ട്. ട്രെയ്നര്‍മാരായി മീഞ്ചന്ത സ്കൂളിലെ അഭിഷ, നൂറ, ഫാരിഷ, മജുഷ, അപര്‍ണ, അനിഷ, ജിന്‍ഷ, ജഷീന, ഹൃദ്യ, ബിശ്രി എന്നിവരുണ്ട്. സ്മാര്‍ട്ട് കെയ്നുകള്‍ ലഭ്യമാക്കാന്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ബൈ്ളന്‍ഡ് യൂത്ത്വിങ് ശ്രമം നടത്തുന്നുണ്ട്. സ്പോണ്‍സര്‍മാരാകാന്‍ ആരെങ്കിലും താല്‍പര്യം കാണിച്ചാല്‍ കുറെ പേരെ സഹായിക്കാനാകുമെന്ന് കെ.എഫ്.ബി വൈസ് പ്രസിഡന്‍റും ഫാറൂഖ് കോളജ് ഇംഗ്ളീഷ് അധ്യാപകനുമായ സി. ഹബീബ് പറഞ്ഞു. പരിശീലന പരിപാടി മീഞ്ചന്ത ഗവ. വി.എച്ച്.എസ് സ്കൂള്‍ പ്രധാനാധ്യാപിക വി.ജി. ജീത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എം.കെ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. പന്നിയങ്കര എ.എസ്.ഐ വാസുദേവന്‍ സ്മാര്‍ട്ട് കെയ്ന്‍ വിതരണോദ്ഘാടനം നടത്തി. ഹരീഷ്, ഉദീഷ് കുമാര്‍, ബാബു, മുഹമ്മദ് മുസ്തഫ, നാരായണന്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.