കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചു. സാമൂഹിക, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഡോ. എ.പി.ജെ അബ്ദുല്‍ കലാം പുരസ്കാരം യഹ്യ തളങ്കര, എം.എസ്. ബാബുരാജ് അവാര്‍ഡ് സംഗീതസംവിധായകന്‍ അഷ്റഫ് കുരിക്കള്‍, മോനിഷ അവാര്‍ഡ് നടി ലെന, ജി. ദേവരാജന്‍ മാസ്റ്റര്‍ പുരസ്കാരം സംഗീതസംവിധായകന്‍ സുനില്‍ ഭാസ്കര്‍, മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം ഗായിക അസ്മ കൂട്ടായ് എന്നിവര്‍ ഏറ്റുവാങ്ങി. സുപ്രഭാതം ദിനപത്രം എഡിറ്റര്‍ നവാസ് പൂനൂര്‍ അവാര്‍ഡ് നൈറ്റും മലബാര്‍ കലാമേളയും ഉദ്ഘാടനം ചെയ്തു. അഡ്വ. പി. എം. ഹനീഫ് അധ്യക്ഷത വഹിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി സെക്രട്ടറി വണ്ടൂര്‍ ആസാദിനെ ആദരിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി കെ.എം.കെ. വെള്ളയില്‍, ഫൈസല്‍ എളേറ്റില്‍, ഒ.എം. കരുവാരകുണ്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.