കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയില്‍ അഗവണിക്കപ്പെട്ട മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം മുഖ്യ ചര്‍ച്ചാവിഷയമാക്കാന്‍ റോഡ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള 12 വാര്‍ഡുകളില്‍ മത്സരിക്കുന്ന പ്രധാന മുന്നണിസ്ഥാനാര്‍ഥികളെ പൊതുവേദിയില്‍ അണിനിരത്തി കമ്മിറ്റി തയാറാക്കുന്ന ചോദ്യാവലിക്കുള്ള മറുപടിയില്‍ അവരുടെ നിലപാട് ജനസമക്ഷം വെളിപ്പെടുത്തുന്നതാണ് പരിപാടി. മുന്നണിനേതാക്കള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കും.മലാപ്പറമ്പ്, പൂളക്കടവ്, പാറോപ്പടി, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം, വെള്ളിമാടുകുന്ന് എന്നീ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ മുഖാമുഖം ഒക്ടോബര്‍ 23ന് വൈകുന്നേരം 5.30ന് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. വലിയങ്ങാടി, മൂന്നാലിങ്ങല്‍, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, കാരപ്പറമ്പ് വാര്‍ഡുകളിലെ അഭിമുഖം 26ന് വൈകുന്നേരം 5.30ന് കിഴക്കെ നടക്കാവില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മുന്നണിനേതാക്കളായ മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, മുന്‍ മേയര്‍മാരായ എം. ഭാസ്കരന്‍, ടി.പി. ദാസന്‍, ബി.ജെ.പി നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി. രഘുനാഥ് എന്നിവരെയും പങ്കെടുപ്പിക്കും. പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, മുന്‍ മേയര്‍ അഡ്വ. സി.ജെ. റോബിന്‍, കെ.വി. സുനില്‍കുമാര്‍, കെ.പി. സലീം ബാബു, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്‍, പി. സദാനന്ദന്‍, സിറാജ് വെള്ളിമാടുകുന്ന്, ആര്‍.ജി. രമേശ്, പി.എം. കോയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.