കോഴിക്കോട്: അതീവ തിരക്കേറിയ മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചത് നഗരത്തെ മണിക്കൂര്‍ നേരം മുള്‍മുനയിലാക്കി. ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് വാഹനങ്ങളും ചീറിപ്പാഞ്ഞത് വന്‍ ദുരന്തത്തിന്‍െറ പ്രതീതിയാണ് സൃഷ്ടിച്ചത്. മൂന്നു ബൈക്കുകള്‍ തട്ടിവീഴ്ത്തി മതിലിലിടിച്ചുനിന്ന ബസിന് തീപിടിച്ച് മിനിറ്റുകള്‍ക്കകം ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തത്തെി. ട്രാഫിക് അസി. കമീഷണറുടെ നേതൃത്വത്തില്‍ പൊലീസുമത്തെി. ഉടന്‍ മാവൂര്‍ റോഡ് ജങ്ഷന്‍ മുതല്‍ രാജാജി റോഡ് സിഗ്നല്‍ വരെയുള്ള റോഡ് അടക്കുകയും ചെയ്തു. ഇതോടെ, നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആകാശംമുട്ടെ ഉയര്‍ന്ന കറുത്ത പുക കണ്ട് ദൂരസ്ഥലങ്ങളില്‍ നിന്നടക്കം നാട്ടുകാര്‍ മാവൂര്‍ റോഡിലേക്ക് കുതിച്ചത്തെി. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാനും മറ്റും ശ്രമിച്ച നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. സ്ത്രീകളടക്കം യാത്രക്കാര്‍ മൊബൈല്‍ ഫോണുകളില്‍ തീപിടിത്തം പകര്‍ത്തുന്ന തിരക്കിലായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്. പലതവണ ലാത്തി വീശേണ്ടിവന്നു. രാജാജി ജങ്ഷനില്‍നിന്ന് മാവൂര്‍ റോഡ് ജങ്ഷന്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്നലിനായി കാത്തുനിന്ന നേരമായതിനാല്‍ റോഡ് പൊതുവെ വിജനമായിരുന്നു. ഏതാനും ഓട്ടോറിക്ഷകളും ബൈക്കുകളുമാണ് ഈ വഴിക്ക് വന്നത്. ബസ് നിയന്ത്രണംവിട്ട് വരുന്നതു കണ്ട കാല്‍നടക്കാര്‍ ഓടിരക്ഷപ്പെട്ടു. ഇതെല്ലാമാണ് വന്‍ ദുരന്തം ഇല്ലാതാവാന്‍ കാരണം. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലത്തെിയാണ് ആളുകളെ കയറ്റുന്നത്. ഇതും വലിയ അത്യാഹിതമൊഴിവാക്കാന്‍ സഹായകമായി. തീയണക്കാന്‍ മാവൂര്‍ റോഡ് ഭാഗത്തെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.