അനധികൃതമായി സൂക്ഷിച്ച മണല്‍ പൊലീസ് പിടികൂടി

വടകര: പെരിഞ്ചേരിക്കടവില്‍നിന്ന് അനധികൃതമായി കടത്താന്‍ ലക്ഷ്യമിട്ട് കൂട്ടിയിട്ട നാലുലോഡ് മണല്‍ വടകര പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബോട്ട് മാര്‍ഗം നടത്തിയ പരിശോധനയിലാണ് മണല്‍ കണ്ടെടുത്തത്. ഇത്തരത്തില്‍ മണല്‍ കടത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. ചില രാഷ്ട്രീയകക്ഷികളുടെ പിന്തുണയും ഇത്തരം സംഘത്തിനുള്ളതായാണ് ആക്ഷേപം. നേരത്തെയും കൂട്ടിയിട്ട മണല്‍ പൊലീസ് കണ്ടത്തെിയിരുന്നു. ഇത്തരം മണലുകള്‍ യഥാസമയം ലേലംചെയ്ത് വില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനുപിന്നില്‍ മണല്‍മാഫിയയുമായുള്ള ഒത്തുകളിയാണെന്ന് പരാതിയുണ്ട്. കണ്ടെടുത്ത നാലുലോഡ് മണലും പൊലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. നേരത്തെ ഇത്തരത്തില്‍ പിടികൂടിയ മണലുകള്‍ പലപ്പോഴും മാഫിയകള്‍തന്നെ നാട്ടുകാരുടെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് കടത്തിയതായി പറയുന്നു. സാധാരണഗതിയില്‍ 3500 രൂപ വിലവരുന്ന മണലിന് ഇക്കൂട്ടര്‍ 9000 മുതല്‍ 12,000 രൂപവരെയാണ് ഈടാക്കുന്നത്. വന്‍തോതില്‍ പണം ഒറ്റയടിക്ക് ലഭിക്കുന്നതിനാല്‍ പുതിയ തലമുറയില്‍പെട്ട പലരും അനധികൃത മണലൂറ്റ് തൊഴിലാക്കിമാറ്റുന്നു. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ളേജിന് സമീപത്തുനിന്നാണ് ബോട്ട് മാര്‍ഗം പൊലീസ് പരിശോധന നടത്താനാരംഭിക്കുന്നത്. ഇവിടെനിന്ന് അരമണിക്കൂറിലേറെ സമയമെടുക്കും പെരിഞ്ചേരിക്കടവിലത്തൊന്‍. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍തന്നെ സംഘത്തിനെതിരെ രംഗത്തുവരണമെന്നാണ് പൊതുവായ ആവശ്യം. പെരിഞ്ചേരിക്കടവില്‍ നടന്ന റെയിഡിന് എസ്.ഐ മനാഫും സംഘവും നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.