വടകര: വ്യാഴാഴ്ച മുതല്‍ താലൂക്കില്‍ നടന്നുവരുന്ന ബസ് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. വടകര എം.എല്‍.എ സി.കെ. നാണുവിന്‍െറ അധ്യക്ഷതയില്‍ തൊഴിലാളികളുടെ സംയുക്ത യൂനിയന്‍ നേതാക്കളും ബസുടമകളും പൊലീസും തഹസില്‍ദാറും ചേര്‍ന്ന യോഗത്തിലാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ച് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. തൊഴിലാളികളെ മര്‍ദിച്ച കേസുകളില്‍ അവശേഷിക്കുന്ന പ്രതികളെ അന്വേഷിച്ച് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് യൂനിയന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്കെതിരെ എടുത്ത കേസുകളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പൊലീസിനോട് യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ. രവീന്ദ്രന്‍, നാദാപുരം സി.ഐ എന്‍. സുനില്‍കുമാര്‍, ബസുടമകള്‍ക്കുവേണ്ടി പി.കെ. പവിത്രന്‍, കെ.കെ. ഗോപാലന്‍ നമ്പ്യാര്‍ എന്നിവരും വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് അഡ്വ. ഇ. നാരായണന്‍നായര്‍, പുത്തൂര്‍ അശോകന്‍, നാരായണനഗരം പത്മനാഭന്‍, മടപ്പള്ളി മോഹനന്‍,(ഐ.എന്‍.ടി.യു.സി), പി.ടി.കെ സുരേന്ദ്രന്‍ (എ.ഐ.ടി.യു.സി), മീനത്ത് മൊയ്തു (എസ്.ടി.യു.), കെ.വി. രാമചന്ദ്രന്‍, ഇ. പ്രദീപ് കുമാര്‍, എ. സതീശന്‍ (സി.ഐ.ടി.യു.), വിനോദ് ചെറിയത്ത്, (എച്ച്.എം.എസ്.), എം. ബാലകൃഷ്ണന്‍, ഗണേശന്‍ കുരിയാടി, എം. ബാലകൃഷ്ണന്‍, എരഞ്ഞിക്കല്‍ രവി (ബി.എം.എസ്.) എന്നിവര്‍ അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.