ദേശസുരക്ഷക്ക് കരുത്തേകാന്‍ ഖുര്‍ആന്‍ പഠിതാക്കളും

കുറ്റ്യാടി: മുഹമ്മദ് നബിയുടെ ചരിത്രവും ജീവിതവും വികലമാക്കി മനുഷ്യത്വരഹിതമായ ഭീകരകൃത്യങ്ങള്‍ ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് ഉള്‍പ്പെടെ ഭീകരസംഘങ്ങള്‍ക്കെതിരെ ഐ.എസ്.എം ഖുര്‍ആന്‍ പഠിതാക്കളായ ആയിരങ്ങള്‍ പ്രതിജ്ഞയെടുത്തു. ഐ.എസ് ഇസ്ലാമിക വിരുദ്ധരും മാനവിക വിരുദ്ധരുമാണെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രതിജ്ഞ കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ചൊല്ലിക്കൊടുത്തു. വേദിയിലുണ്ടായിരുന്ന അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അബ്ദുസ്സമദ് സമദാനി എം.എല്‍.എ, അഡ്വ. എ. പ്രദീപ്കുമാര്‍ എന്നിവരും പ്രതിജ്ഞയില്‍ പങ്കെടുത്തു. സമ്മേളനത്തിനായി ആയിരങ്ങള്‍ എത്തിയതോടെ കുറ്റ്യാടി ടൗണ്‍ ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. സമ്മേളന വളന്‍റിയര്‍മാരുടെയും പൊലീസിന്‍െറയും ശ്രദ്ധേയമായ ക്രമീകരണങ്ങള്‍ ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും ഒഴിവാക്കി. സമ്മേളന നഗരിയില്‍ നടന്ന സംഘടിത നമസ്കാരം നവ്യാനുഭവമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT