മെഡിക്കല്‍ കോളജിന് ഇ-ടോയ്ലറ്റ്

കോഴിക്കോട്: മെഡിക്കല്‍ കോളജിന്‍െറ ശൗചാലയപ്രശ്നത്തിന് പരിഹാരമായി ഇ-ടോയ്ലറ്റുകള്‍. മെഡിക്കല്‍ കോളജില്‍ വനിതാ വികസന കോര്‍പറേഷന്‍െറ കീഴില്‍ ഒരു ഷീ-ടോയ്ലറ്റും തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിക്കുന്ന ഇറാം സയന്‍റിഫിക് കമ്പനിയുടെ വകയായി പുരുഷന്മാര്‍ക്ക് ഒരു ഇ-ടോയ്ലറ്റും ഒരുങ്ങുന്നു. നഗരത്തില്‍ പലയിടത്തായി കാണുന്ന ഇ-ടോയ്ലറ്റുകളില്‍നിന്ന് വ്യത്യസ്തമായി ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഈ ഷീ ടോയ്ലറ്റ് ഉപയോഗിക്കാന്‍ എളുപ്പമാണ്. സ്വിച്ച് ഓണ്‍ ചെയ്ത് വാതില്‍ വലിച്ചുതുറക്കാം. ഉടന്‍ ക്ളോസറ്റിലേക്ക് തനിയെ വെള്ളംവീണ് വൃത്തിയാകും. ഉപയോഗശേഷം വാതില്‍ അടച്ച് പുറത്തിറങ്ങിയാല്‍ വീണ്ടും ക്ളോസറ്റ് വൃത്തിയാകും. ആവശ്യമുള്ളവര്‍ക്ക് നാപ്കിന്‍ എടുക്കാന്‍ ബാത്റൂമിനുള്ളില്‍ തന്നെ നാപ്കിന്‍ വെന്‍റിങ്ങ് മെഷീന്‍ ഉണ്ട്. ഉപയോഗിച്ച നാപ്കിനുകള്‍ നശിപ്പിക്കാന്‍ ഇന്‍സിനറേറ്ററും ടോയ്ലറ്റില്‍ തന്നെയുണ്ട്. ഇറാം കമ്പനിയാണ് ഷീ ടേയ്ലറ്റ് വനിതാ വികസന കോര്‍പറേഷനുവേണ്ടി സ്ഥാപിക്കുന്നത്. തിങ്കളാഴ്ചയോടുകൂടി ടോയ്ലറ്റ് പ്രവര്‍ത്തനക്ഷമമാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പുരുഷന്മാരുടെ ടോയ്ലറ്റിന് വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം പൂര്‍ത്തിയായില്ളെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ രണ്ട് ടോയ്ലറ്റുകള്‍ കോര്‍പറേഷന്‍െറ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്. തല്‍ക്കാലം രണ്ടും ജനറലാണെങ്കിലും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടാല്‍ സ്ത്രീകളുടേതോ പുരുഷന്മാരുടേതോ മാത്രമാക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.