അവരത്തെി; സങ്കടങ്ങളുടെ കെട്ടഴിക്കാനല്ല, നാടിനാകെ പ്രചോദനമാകാന്‍

വടകര: അവയവം നല്‍കി ഒട്ടനവധിയാളുകളുടെ ജീവന്‍ നിലനിര്‍ത്തിയവരുടെ ബന്ധുക്കളുടെയും മറ്റുള്ളവരില്‍നിന്ന് അവയവം സ്വീകരിച്ച് സുഖജീവിതം നയിക്കുന്നവരുടെയും സംഗമത്തിന് വ്യാഴാഴ്ച വടകര ടൗണ്‍ഹാള്‍ വേദിയായി. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവുമായി ജീവിക്കുന്നവരെ ആദ്യമായി കാണുകയായിരുന്നു. അതുകൊണ്ടുതന്നെ വാക്കുകളില്‍ കണ്ണീരിന്‍െറ നനവുണ്ടായി. എന്നാല്‍, പൊതുവായി അവര്‍ നല്‍കിയ സന്ദേശം മണ്ണോടുചേരേണ്ടിയിരുന്ന അവയവങ്ങള്‍ ഇവിടെ ജീവന്‍െറ തുടിപ്പുകളായി നിലകൊള്ളുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ്. ഇവിടെ, കാഴ്ചക്കാരാകാനും അനുമോദിക്കാനും നില്‍ക്കാതെ അവയവദാനത്തിന്‍െറ വഴി തെരഞ്ഞെടുക്കണമെന്നാണ് സംസാരിച്ചവരില്‍ ഭൂരിഭാഗവും പറഞ്ഞത്. അവയവം ദാനംനല്‍കിയവരുടെ ബന്ധുക്കളെയാണ് നമസ്കരിക്കേണ്ടതെന്നും ഈ ജീവിതത്തില്‍ ചെയ്യാവുന്ന ഏറ്റവും മഹത്തായ ദാനമാണിതെന്നും ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. അവയവം ദാനംനല്‍കിയവരുടെ ബന്ധുക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഫോട്ടോ ഉപഹാരമായി നല്‍കി. 2011 ഡിസംബര്‍ 11ന് മസ്തിഷ്കമരണം സംഭവിച്ച അരുണ്‍ജോര്‍ജിന്‍െറ പിതാവ് ജോര്‍ജ് ഉപഹാരം ഏറ്റുവാങ്ങിക്കൊണ്ട് തന്‍െറ മനസ്സില്‍ ഈ മഹത്തായ സന്ദേശമത്തെിച്ച ബന്ധുവിനെ സ്മരിച്ചു. തുടര്‍ന്ന് സംസാരിച്ച സിന്ധു ചെന്നൈയില്‍നിന്നുമത്തെിയത് ഭര്‍ത്താവ് ഷാജിയുടെ അവയവം ഏറ്റുവാങ്ങിയവരെ ഒരുനോക്ക് കാണാന്‍കൂടിയാണ്. തന്‍െറ പ്രിയപ്പെട്ടവന്‍െറ അവയവങ്ങള്‍ ഇവരില്‍ നൂറുവര്‍ഷം നിലകൊള്ളട്ടെയെന്നാണ് പ്രാര്‍ഥനയെന്ന് സിന്ധു പറഞ്ഞു. ‘അവയവം മണ്ണിനോ മനുഷ്യനോ’ എന്ന വിഷയത്തില്‍ വടകര തണല്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് അനുഭവനേരിന്‍െറ തുറന്നചര്‍ച്ച നടന്നത്. പരിപാടി കെ.കെ. ലതിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, വിവിധ മതങ്ങളെ പ്രതിനിധാനംചെയ്ത് ജോസഫ് നിക്കോളാസ്, ദാമോദരന്‍ മാസ്റ്റര്‍, സയ്യിദ് തളിയില്‍, വടകര താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ കക്ഷിനേതാക്കള്‍, തണല്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.